വന്യജീവി മാംസം കഴിച്ചെന്ന നടിയുടെ വെളിപ്പെടുത്തൽ അന്വേഷണം തുടങ്ങി വനം വകുപ്പ്
ബോളിവുഡിൽ പുതിയ വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും തുടക്കമിട്ടിരിക്കുകയാണ് നടി ഛായാ കദം നടത്തിയ വെളിപ്പെടുത്തൽ. വന്യജീവി മാംസം കഴിച്ചതായാണ് ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് നടിക്കെതിരെ അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് വനം വകുപ്പ്. അന്വേഷണത്തിനായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സിൽ നിന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സിന് (ഡിസിഎഫ്) കൈമാറിയതയാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് സ്ഥിരീകരിക്കുന്നത്. നദിയെ ഉടൻ അന്വേഷണത്തിനായി വിളിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നടിക്കെതിരെ മുംബൈ ആസ്ഥാനവുമായുള്ള പ്ലാൻഡ് ആൻഡ് അനിമൽ വെൽഫയർ സൊസൈറ്റി പരാതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. പരാതിയിൽ കൂരമാൻ, മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ സംരക്ഷിത ജീവികളുടെ മാംസം കഴിച്ചതായി ഛായാ കദം അവകാശപ്പെട്ടിട്ടുണ്ട്. നടിയുടെ ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നാണ് സംഘടന കുറ്റപ്പെടുത്തുന്നത്. അന്വേഷണത്തിനായി വനം വകുപ്പ് നടിയുമായി നടിയെ ബന്ധപ്പെട്ടെങ്കിലും ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട യാത്രയിലായതിനാൽ സ്ഥലത്തില്ലെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ മടങ്ങിയെത്തൂ എന്നുമാണ് അറിയാൻ കഴുകിയുന്നത്. അവർ നിയമോപദേശം തേടുകയാണെന്നും തങ്ങളുടെ മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ രാകേഷ് ഭോയിർ മാധ്യമങ്ങളോട് പറഞ്ഞു. അഭിമുഖത്തിലൂടെ നടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേട്ടക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചിട്ടുണ്ട്.
ലാപത്താ ലേഡീസ്, ആൾ വി ഇമാജിൻ അസ് ലൈറ്റ്, മഡ്ഗാവ് എക്സ്പ്രസ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ദേയായ താരമാണ് ഛായാ കദം.