ഷൂട്ടിങ്ങിനിടെ നടിയുടെ സാരി തുമ്പിൽ തീ പിടിച്ച് അപകടം സഹപ്രവർത്തകന്റെ ഇടപെടൽ രക്ഷയായി
By : Aswathy A R
Update: 2025-05-27 05:44 GMT
ഷൂട്ടിങ്ങിനിടെ നടി ശ്രീയ രമേശിന്റെ സാരി തുമ്പിൽ തീ പിടിച്ചു. സാരി തുമ്പത്തു തീ പിടിച്ചത് കണ്ട് സാരി അഴിച്ചു മാറ്റി നിലവിളിച്ചപ്പോൾ സഹപ്രവർത്തകരിൽ ഒരാൾ ഓടി വന്നു കാർപ്പറ്റ് കൊണ്ട് തീ അണച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ ശ്രീയ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കു വച്ചത്.' ഒരു നടിയുടെ അപകടകരമായ ജീവിതം. തിരശീലക്ക് പിന്നിൽ എന്ന കുറിപ്പോട് കൂടിയാണ് ശ്രീയ ദൃശ്യങ്ങൾ പങ്കു വച്ചത്.
സീരിയലിന് പുറമെ സിനിമാ രംഗത്തും സജീവമായ താരമാണ് നടി ശ്രീയ രമേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'എന്നും എപ്പോഴും' എന്ന ചിത്രത്തിലൂടെയാണ് ശ്രീയ രമേഷ് സിനിമയിലെത്തിയത്. മോഹൻലാലിൻറെ ലൂസിഫറിലും ശ്രീയ അഭിനയിച്ചിരുന്നു.