ആനിമൽ പാർക്ക് ഉടൻ ഉണ്ടാകില്ല. ആദ്യമെത്തുന്നത് പ്രഭാസിന്റെ സ്പിരിറ്റ്
സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ അടുത്ത പ്രൊജക്റ്റ് സംബന്ധിച്ച ആരാധകരുടെ സംശയങ്ങൾക്ക് വിരാമമം. പ്രശസ്ത നിർമ്മാതാവും ടെസ്സീരീസ് ചെയർമാനുമായ ഭൂഷൺ കുമാർ സന്ദീപിന്റെ രണ്ടുപ്രമുഖ പ്രോജക്റ്റുകളായ പ്രഭാസ് അഭിനയിക്കുന്ന 'സ്പിരിറ്റ്' റൺബീർ കപൂർ നായകനാകുന്ന 'ആനിമൽ പാർക്ക്'ഉം സംബന്ധിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കുവെച്ചു.
അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ പ്രകാരം ആനിമൽ പാർക്ക് പിന്നീട് പുറത്തിറങ്ങും. 2023ലെ സൂപ്പർഹിറ്റ് ചിത്രമായ ആനിമലിന്റെ തുടർച്ചയാണ് ഈ സിനിമ, . ആദ്യം റിലീസ് ചെയ്യപ്പെടുന്നത് പ്രഭാസ് നായകനാകുന്ന 'സ്പിരിറ്റ്' ആണെന്ന് അദ്ദേഹം അറിയിച്ചു.
"ആനിമൽ പാർക്ക്, സ്‌പിരിറ്റിന് ശേഷമാകും. അടുത്ത രണ്ടു മൂന്നു മാസത്തിനുള്ളിൽ സ്‌പിരിറ്റ് ആരംഭിക്കും. അത് പൂര്‍ത്തിയാക്കി പുറത്തിറക്കിയതിന് ശേഷം മാത്രമേ അടുത്തത് ചെയ്യുകയുള്ളൂ. അതു 2027ലായിരിക്കും," എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു കോപ്പ് ആക്ഷൻ ഡ്രാമയായാണ് സ്പിരിറ്റ് എന്നാണ് സന്ദീപ് വാംഗ വെളിപ്പെടുത്തിയത്. ചിത്രത്തിൽ പ്രഭാസ് പോലീസ് വേഷത്തിലാണെത്തുന്നത്. ചിത്രത്തിന് അനുയോജ്യമായ ശരീരഘടന രൂപപ്പെടുത്തുന്നത് ലക്ഷ്യമാക്കി അദ്ദേഹത്തോട് മെലിഞ്ഞ ശരീരവും സ്വയം സ്റ്റണ്ടുകൾ ചെയ്യുന്നതും ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹീറോ-വില്ലൻ ഫോർമാറ്റിലുള്ള ക്ലാസിക് ആക്ഷൻ ചിത്രം എന്ന നിലയ്ക്ക് വലിയ ആവേശത്തിലാണ് ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്.
അണിമാളിന്റെ ആദ്യഭാഗത്തിൽ (ആനിമൽ, 2023) അവസാനം നൽകിയ ടീസറിൽ തന്നെ രണ്ടാം ഭാഗം സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൻറെ തുടർ ഭാഗത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുന്നതില് നിരാശയും ആരാധകരിലുണ്ട്. റാഷ്മിക മന്ദന്നയും റൺബീർ കപൂറിനൊപ്പം വീണ്ടും എത്തുമെന്നാണ് പ്രതീക്ഷ.