കയ്യടി നേടി “ഡാർക്ക് എന്റ് ”
ചിത്രം കോഴിക്കോട് ക്രൗൺ തിയേറ്ററിൽ വെച്ച് പ്രിവ്യൂ ഷോ നടത്തി.;
കാർത്തിക് പ്രസാദിനെയും ധ്വനിയെയും കേന്ദ്ര കഥാപാത്രമാക്കി സായ് പ്രിയൻ സംവിധാനം ചെയ്ത ഡാർക്ക് എന്റ് എന്നാ ഹ്രസ്വ ചിത്രം കോഴിക്കോട് ക്രൗൺ തിയേറ്ററിൽ വെച്ച് പ്രിവ്യൂ ഷോ നടത്തി.പ്രിക്സ് പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രം യുവ തലമുറയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും അടക്കം നിരവധി ആളുകളാണ് സിനിമ കാണാൻ എത്തിയത്.ചിത്രത്തിന് മികച്ച അഭിപ്രായവും കിട്ടി.ചിത്രം എത്രയും പെട്ടന്ന് യുട്യൂബ് വഴി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ