പ്രഭാസിനൊപ്പം സ്പിരിറ്റിൽ ദീപിക എത്തില്ല, പകരം നായിക ആകുന്നത് തൃപ്തി ദിമ്രി
സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം സ്പിരിറ്റിൽ പ്രഭാസിനൊപ്പം ദീപിക എത്തില്ല. പകരം നായികയാകുന്നത് തൃപ്തി ദിമ്രിയാകും. സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക തന്നെയാണ് എക്സിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 9 ഭാഷകളിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൻറെ പോസ്റ്ററുകളിൽ തൃപ്തി ദിമിത്രിയുടെ പേര് എഴുതിച്ചേർത്തുകൊണ്ടാണ് പ്രഖ്യാപനം.
ദീപികയുടെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന ചിത്രം ആണ് സ്പിരിറ്റ് എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നതാണ്. ചിത്രത്തിൽ പ്രഭാസിനൊപ്പം ദീപിക കൂടി എത്തുന്നതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകർ. എന്നാൽ ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ദീപികയെ മാറ്റി പകരം തൃപ്തി ദിമ്രിയെ നായിക സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നാണ് ലഭിക്കുന്ന വിവരം. ദിവസം 8 മണിക്കൂർ ജോലി സമയം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാന്റുകൾ ദീപിക മുന്നോട്ട് വച്ചതായാണ് സൂചന. താരം ഗർഭിണി ആയതിനാലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ഇത്രയും നാൾ നീണ്ടുപോയത്. തരാം ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ പ്രഭാസിനൊപ്പം ചെയ്ത ചിത്രമാണ് കൽക്കി. ചിത്രം വലിയ വിജയമായിരുന്നു.