പ്രേക്ഷകര്‍ക്കുള്ള സന്ദേശവും അവരോടുള്ള അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ ആദിത്യ ധര്‍.

ധുരന്ധര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ധര്‍ പ്രതികാരം' പുറത്തു വരുന്നത്.

Update: 2026-03-18 16:16 GMT

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, രണ്‍വീര്‍ സിംഗ് നായകനായ 'ധുരന്ധര്‍ 2' നാളെ ആഗോള റിലീസായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള സന്ദേശവും അവരോടുള്ള അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ ആദിത്യ ധര്‍. ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ധര്‍ പ്രതികാരം' പുറത്തു വരുന്നത്. ചിത്രത്തിന്റെ വമ്പന്‍ റിലീസിന് മുന്നോടിയായി, സംവിധായകന്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നത്, ഈ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ കണ്ടതിന് ശേഷം ചിത്രത്തിന്റെ സ്പോയിലറുകള്‍ ചിത്രം കാണാത്ത മറ്റു പ്രേക്ഷകരുമായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പബ്ലിക് ആയി പങ്കിടരുതെന്നാണ്.തങ്ങള്‍ ഹൃദയം കൊണ്ട് ഒരുക്കിയ ചിത്രമാണ് ഇതെന്നും, അതിനാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിലെ എല്ലാ ട്വിസ്റ്റുകളും, എല്ലാ വികാരങ്ങളും, അത് അനുഭവിക്കേണ്ട രീതിയില്‍ തന്നെ അനുഭവിക്കാന്‍ കഴിയും എന്നും അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. സിനിമകള്‍ അങ്ങനെയാണ് അനുഭവിക്കേണ്ടത് എന്നും, മങ്ങിയ ഇമേജില്‍ ആരുടെയും ഫോണിലല്ല അത് കാണേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഓരോ ആരാധകനും ഒന്നും അറിയാതെ, എന്നാല്‍ ജിജ്ഞാസയോടെ ചിത്രം കാണാനുള്ള അവസരം, ചിത്രം കണ്ടവര്‍ ഒരുക്കി കൊടുക്കുക എന്നും അവര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായവും ആസ്വാദനവും ആയി നമുക്കൊപ്പം ചേരട്ടെ എന്നും അദ്ദേഹം കുറിച്ചു.

Tags:    

Similar News