പ്രിയതാരത്തിനൊപ്പമുളള ചിത്രം പങ്കുവച്ച് നടന്‍ പെപ്പേ.
വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആന്‍റണി ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
തമിഴ് സൂപ്പര്‍താരം സൂര്യയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് നടന്‍ ആന്‍റണി വര്‍ഗീസ് (പെപ്പേ). 'മറ്റൊരു ഫാന്‍ ബോയ് മൊമന്‍റ്' എന്ന കുറിപ്പിനൊപ്പമാണ്ആന്‍റണി ചിത്രം പങ്കുവച്ചത്. സൂര്യ നായകനായെത്തുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആന്‍റണി ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. സൂര്യയുമൊത്തുളള ഈ ചിത്രം പങ്കുവയ്ക്കാന്‍ 276 ദിവസം താന്‍ കാത്തിരുന്നെന്ന് ആന്‍റണി പറയുന്നു. വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തിയതെന്നും സൂര്യയുമൊത്തുളള നിമിഷം മനോഹരമായിരുന്നെന്നും ആന്‍റണി കുറിച്ചു.
ആന്‍റണി പങ്കുവച്ച കുറിപ്പ് ഇങ്ങനെ :
മറ്റൊരു ഫാന്‍ ബോയ് നിമിഷം ക്യാമറയില്‍ പകര്‍ത്തി. 276 ദിവസമാണ് ഈ ചിത്രം പങ്കുവയ്ക്കാനായി കാത്തിരുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. വളരെ ബുദ്ധിമുട്ടേറിയ ഒരു സംഘട്ടനരംഗം അദ്ദേഹം മനോഹരമാക്കി മാറ്റുന്നതും കാണാനിടയായി. അദ്ദേഹവുമായി സംസാരിക്കാനും ഒരു ഫ്രെയിമില്‍ ഒരുമിച്ച് നില്‍ക്കാനുമായതില്‍ അതിയായ സന്തോഷം. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് ആവശ്യപ്പെടാനാകുക? സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര ആശംസിക്കുന്നു- ആന്‍റണി കുറിച്ചു.