അടി ഇടി വെടി പൂരം ദിലീപ് ചിത്രം ഭ ഭ ബ ഡിസംബർ 18 ന്
ദിലീപ് നായകനായി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 18 റിലീസ്;
ദിലീപിനെ നായകനാക്ക് ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ ഭ ബ ഡിസംബർ 18 റിലീസ് ചെയ്യുന്നു.നൂറിൻ ഷെരീഫ്, ഫാഹിം സഫർ എന്നിവർ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.വിനീത് ശ്രീനിവാസൻ ,ധ്യാൻ ശ്രീനിവാസൻ,സാന്റി മാസ്റ്റർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ കോമഡി ത്രില്ലർ ആണ്.അടി ഇടി വെടി പൂരം എന്നാ രീതിയിൽ പ്രേക്ഷകരെ തിയ്യേറ്ററിൽ രസിപ്പിക്കാൻ ഒരുങ്ങുന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ സോനാ സോനാ എന്നാ ഗാനത്തിന് ചുവട് വെച്ചാണ് ദിലീപിന്റെ ഇൻട്രോ.ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ദിലീപ് ചിത്രങ്ങൾ നിലവിൽ തിയ്യേറ്ററിൽ പരാജയപ്പെടുകയും .ഒറ്റ പോലും എടുക്കാത്ത സാഹചര്യമാണ്,ബാന്ദ്ര, തങ്കമണി എന്നീ ചിത്രങ്ങൾ വൻ പരാജയം ആയിരുന്നു.ഭ ഭ ബ ദിലീപിന്റെ തിരിച്ചു വരവ് ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത്