കേസിന് ശേഷം ദിലീപ് സിനിമകൾക്ക് എന്ത് സംഭവിച്ചു.

നടിയെ ആക്രമിച്ച കേസിനു ശേഷം ദിലീപിന്റെ സിനിമകൾക്ക് എന്തെല്ലാമാണ് സംഭവിച്ചത്.;

Update: 2025-12-08 16:10 GMT



നടിയെ ആക്രമിച്ചു എന്ന കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് അരുൺ ഗോപി സംവിധാനം ചെയ്ത രാമ ലീല.സിനിമയുടെ റിലീസ് സമയത്താണ് ദിലീപ് കേസിൽ അറസ്റ്റിലായത്. റിലീസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വലിയ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വിവാദങ്ങൾക്കിടയിലും ചിത്രം തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം നേടുകയും 2017-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായി മാറുകയും ചെയ്തു.വിപ്ലവ പാർട്ടിയായ സി.ഡി.പി.യുടെ എം.എൽ.എ. ആയിരുന്ന കെ.ആർ. രാമനുണ്ണി (ദിലീപ്) അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പ്രതിപക്ഷ പാളയത്തിലേക്ക് മാറുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതിനിടെ, തന്റെ  പ്രധാന രാഷ്ട്രീയ എതിരാളിയായ നേതാവ് കൊല്ലപ്പെടുന്നതോടെ രാമനുണ്ണി പ്രതിസ്ഥാനത്താകുന്നു. എല്ലാ തെളിവുകളും അയാൾക്കെതിരെ തിരിയുന്ന സാഹചര്യത്തിൽ, രാമനുണ്ണി ഒളിവിൽ പോകാൻ നിർബന്ധിതനാകുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ രാമനുണ്ണി നടത്തുന്ന നിയമപരമായതും, അല്ലാത്തതുമായ നീക്കങ്ങളാണ് സിനിമയുടെ കാതൽ.

2018ൽ. മുരളി ഗോപി രചിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവവും വലിയ ഹിറ്റ് ചിത്രം ആയിരുന്നു. ഡബിൾ വേഷത്തിൽ ആയിരുന്നു ദിലീപ് ചിത്രത്തിൽ വേഷമിട്ടത്.പിന്നീട് അതെ വർഷം തന്നെ സവാരി എന്ന ചിത്രത്തിൽ ഒരു കാമിയോ റോൾ ചെയ്തു ചിത്രത്തിൽ സുരാജ് ആയിരുന്നു നായകൻ.ചിത്രം വേണ്ടത്ര ശ്രദ്ധിച്ചില്ല. 2019 ൽ നാല് സിനിമകൾ റിലീസ് ചെയ്തിരുന്നു.

കോടതി സമക്ഷം ബാലൻ വക്കീൽ ,ജാക്ക് ഡാനിയൽ, ശുഭരാത്രി ,മൈ സാന്റ.

ഇതിൽ കോടതി സമക്ഷം ബാലൻ വക്കീൽ മാത്രമാണ് സാമ്പത്തിക വിജയവും തിയേറ്ററിൽ ഓടിയതുമായ ചിത്രം.മറ്റെല്ലാം വലിയ പരാജയം ആയിരുന്നു.പിന്നീട്  രണ്ടു വർഷത്തിന് ശേഷം 2021 ൽ  നദിർഷ സംവിധാനം ചെയത കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം റിലീസ് ചെയ്തു.വ്യത്യസതമായ ഒരു ഗേറ്റപ്പിൽ ദിലീപ് എത്തിയ ചിത്രം അവറേജ് രീതിയിലാണ് അറിയപ്പെട്ടത്.2022 ൽ 

തട്ടാശ്ശേരി  കൂട്ടം എന്നാ ചിത്രത്തിൽ ഒരു കാമിയോ റോൾ ചെയ്തു കൂടാതെ ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടി ആയിരുന്നു.ചിത്രം പക്ഷേ വൻ പരാജയം ആയിരുന്നു.2023 ൽ  വോയിസ് ഓഫ് സത്യനാഥൻ എന്നാ ചിത്രം സാമ്പത്തികമായി നേട്ടം കൈവരിച്ചു.ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചു എങ്കിലും അതെ വർഷം റിലീസ് ചെയ്ത ബാന്ദ്ര  പരാജയപ്പെട്ടു.ചിത്രം OTT അവകാശം പോലും വിറ്റ്. പോയിട്ടില്ല.

2024 ൽ  പുറത്തിറങ്ങിയ തങ്കമണി  എന്ന ചിത്രം എട്ട് നിലയിൽ പൊട്ടി പോകുകയും  വലിയ വിമർശനങ്ങൾ നേരിട്ടുകയും ചെയ്തു. നടന്ന സംഭവം ആസ്പദമാക്കി തയ്യാറാക്കിയ സിനിമ നാടകം പോലെ അനുഭവപ്പെട്ടു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

പിന്നീട് അതെ വർഷം പുറത്തിറങ്ങിയ പവി കെയർ ടേക്കർ എന്ന ചിത്രവും വലിയ വിജയം നേടി ഇല്ല.തുടർന്ന് 2026 ൽ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ദ ഫാമിലി നല്ല അഭിപ്രായം നേടി തിയേറ്ററിൽ വിജയിച്ചു.

നിലവിൽ ഈ മാസം റിലീസ് ചെയ്യാനുള്ള ഭ ഭ ബാ ആൺ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം.ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

കേസിൽ നിരപരാധി ആയി കോടതി വിധി വന്ന ശേഷം റിലീസ് ചെയ്യുന്ന സിനിമയ്ക്ക് ഏത് തരത്തിലുള്ള പ്രതികരണം ലഭിക്കും എന്നെ ഡിസംബർ 18 ന്  അറിയാം 

Similar News