നിർമ്മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഫെഫ്ക
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങി ഫെഫ്ക. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അപമാനിച്ചുവെന്ന് പ്രൊഡക്ഷൻ കൺട്രോളർമാരെ ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക സാന്ദ്രക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് സംഘടന. എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സംഘടനയുടെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നുമാണ് സാന്ദ്ര തോമസ് വ്യക്തമാകുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സാന്ദ്ര ഫെഫ്കയുടെ നടപടിയോട് പ്രതികരിച്ചത്.50 ലക്ഷം രൂപ നഷ്ടപരിഹാരമായി നിയമനടപടിയുമായി മുന്നോട്ട് പോകുന്ന ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
'കേസിനെ നിയമപരമായി നേരിടും. വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടില്ല. കിട്ടുന്ന മുറയ്ക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും' എന്നാണ് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചത്.