ആ ഗാനം ബാലയ്യയുടെ ആരാധകർക്ക് വേണ്ടി,ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല: ഉർവശി റൗട്ടേല
നടിയും മോഡലുമായ ഉർവശി റൗട്ടേല അടുത്തിടെ നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം ഡാകു മഹാരാജ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രം ബോക്സ്ഓഫീസിൽ വലിയ വിജയമായപ്പോഴും ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ പേരിൽ തരാം കടുത്ത വിമർശനം നേരിട്ടിരുന്നു. ചിത്രത്തിലെ ദാബിദി ദിബിദി എന്ന ഗാനം അതിൻ്റെ കൊറിയോഗ്രാഫിക്ക് ആണ് എത്രയധികം മോശം കമെന്റുകൾ പ്രേക്ഷകരിൽ നിന്നും ഉർവശി റൗട്ടേലയും അണിയറ പ്രവർത്തകരും കേട്ടത്. ഇപ്പോഴിതാ താരം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.
ആ ഗാനം ബാലയ്യയുടെ ആരാധകർക്ക് വേണ്ടി നിർമ്മിച്ചതാണെന്നും ഓരോ വരികളും വാചകങ്ങളും വാക്കുകളും അവരുടെ മനസ്സിൽ വെച്ചുള്ളതാണെന്നും ഉർവശി വിശദീകരിച്ചു.
"എൻ്റെ റിഹേഴ്സൽ ക്ലിപ്പുകൾ നോക്കുമ്പോൾ എല്ലാം നന്നായിരുന്നു . ഞങ്ങൾ സാധാരണയായി ഏത് പാട്ടും കൊറിയോഗ്രാഫ് ചെയ്യുന്നത് പോലെയാണ് ദാബിദി ദിബിദി ചെയ്തതും. ഞാൻ ഇതിന് മുമ്പ് ശേഖറുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ഇതൊരു പെപ്പി മാസി ട്രാക്ക് ആയിരുന്നു. എന്ന ഞങ്ങൾ പ്രേക്ഷകരിൽ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. '' ഉർവശി പറയുന്നു.
എന്നാൽ ക്രിയാത്മകമായ വിമർശനം തൻ്റെ അഭിനിവേശത്തെയും ഉത്സാഹത്തെയും മറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
എസ്. തമൻ സംഗീതം നൽകിയ ദാബിദി ദിബിദി എന്ന ഗാനം അശ്ലീല ചൊറിയോഗ്രഫി എന്ന പേരിൽ ആണ് വിവാദങ്ങളും വിമർശനങ്ങളും ഏറ്റു വാങ്ങിയത്.വീഡിയോയിൽ, നന്ദമുരി ബാലകൃഷ്ണ ഉർവ്വശിയുടെ ഇടുപ്പിൽ അടിക്കുന്നതും വസ്ത്രത്തിൽ പിടിച്ചുകൊണ്ട് മുകളിലേക്ക് വലിക്കുന്നതും ആണ് വിവാദങ്ങൾക്ക് കാരണമായത്. പാട്ട് റീ ഷൂട്ട് ചെയ്യാനും, നിർത്തചുവടുകൾ മാറ്റാനും കമെന്റ് വന്നിരുന്നു. യുവതിയായ പെൺകുട്ടി മുത്തച്ഛനൊപ്പം നൃത്തം ചെയ്യുന്നു എന്നായിരുന്നു പ്രേഷകരുടെ കമെന്റുകൾ.