'ആ സിനിമ ഇന്നായിരുന്നു ചെയ്തതെങ്കിൽ ഒരിക്കലും 95 ദിവസം കൊണ്ട് ചെയ്ത് തീർക്കാൻ കഴിയില്ലായിരുന്നു': ജോണി ആന്റണി

Update: 2025-06-02 10:56 GMT

ഏതുകാലഘട്ടത്തിലും മികച്ച റിപീറ്റ് വാല്യൂ ഉള്ള ദിലീപ് ചിത്രമാണ് സിഐഡി മൂസ. കോമഡി ആക്ഷൻ ജോർണറിൽ എത്തിയ ചിത്രം നിർമ്മിച്ചത് ജോണി ആന്റണിയാണ്. സി.ഐ.ഡി മൂസക്ക് പുറമേ മറ്റനവധി ചിത്രങ്ങൾ ജോണി ആന്റണി നിർമ്മിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമയിൽ മികച്ച രീതിയിൽ കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്യുന്ന അഭിനേതാവ് എന്ന നിലയിലേക്ക് എത്തി നിൽക്കുകയാണ് ജോണി ആന്റണി. ഇപ്പോഴിതാ സി.ഐ.ഡി മൂസയുടെ ബഡ്ജറ്റിനെക്കുറിച്ച് തുറന്ന് പറയുകയാണ് ജോണി ആന്റണി.

അന്ന് സി.ഐ.ഡി മൂസയുടെ ബഡ്ജറ്റ് മൂന്ന് കോടി രൂപയായിരുന്നുവെന്നും കൊച്ചിരാജാവ് സിനിമക്ക് അത്രയും തുകയായില്ലെന്നും ജോണി ആന്റണി പറയുന്നു. ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമ ആറുകോടിക്കാണ് ചെയ്തതെന്നും അതാണ് തന്റെ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് വന്ന സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ഐ.ഡി. മൂസ എന്ന സിനിമ ഇന്നാണ് ചെയ്യുന്നതെങ്കില്‍ 100 കോടി ബഡ്ജറ്റാകുമെന്നും 95 ദിവസം കൊണ്ട് തങ്ങള്‍ ആ സിനിമ ഷൂട്ട് ചെയ്തു കഴിഞ്ഞുവെന്നും ജോണി ആന്റണി പറഞ്ഞു. ഫിലിമി ബീറ്റ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്നത്തെ കാലത്ത് മൂസ മൂന്ന് കോടി രൂപ ബഡ്ജറ്റിനാണ് ചെയ്തത്. കൊച്ചിരാജാവ് അത്രയും ആയിട്ടില്ല. പട്ടണത്തില്‍ ഭൂതം ആറുകോടിക്കാണ് ചെയ്തത്. അതാണ് ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് വന്ന സിനിമ. മാസ്‌റ്റേഴ്‌സ് അഞ്ച് രൂപക്ക് നിന്നു. ഞാന്‍ ഉറപ്പ് പറയാം, ഇന്നാണെങ്കില്‍ ഒരു നൂറ് കോടി രൂപയെങ്കിലും മൂസ എടുക്കാനാകും. കാരണം ആ ഫുട്ടേജ് നിങ്ങള്‍ ആലോചിച്ച് നോക്കണം. അത്രയും ഫുട്ടേജ്, അത്രയും വര്‍ക്കുകള്‍ ഷൂട്ട് ചെയ്യാന്‍ നമ്മള്‍ എടുത്തത് 95 ദിവസമാണ്. ഇന്നൊരു ചെറിയ പടത്തിന് 95 ദിവസമെടുക്കും,’ ജോണി ആന്റണി പറയുന്നു.

Tags:    

Similar News