മോഹൻലാലിനെ നായകനാക്കരുതെന്ന് പലരും അഭിപ്രായപ്പെട്ടതായി ബാലചന്ദ്രമേനോന്‍.
മോഹന്‍ലാല്‍ തന്നെ നായകനായാല്‍ മതി എന്ന് താന്‍ വാശിപിടിച്ചുവെന്നും ബാലചന്ദ്രമേനോന്‍
ആദ്യമായി മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്തപ്പോള്‍ അദ്ദേഹത്തെ നായകനാക്കരുതെന്ന് പലരും അഭിപ്രായപ്പെട്ടതായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. എന്നാല്‍ ആ സിനിമയില്‍ മോഹന്‍ലാല്‍ തന്നെ നായകനായാല്‍ മതി എന്ന് താന്‍ വാശിപിടിച്ചുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സിനിമ ചെയ്യാന്‍ എന്റെ പടത്തിലേക്ക് എടുത്തപ്പോള്‍ എനിക്ക് ചുറ്റും നിന്ന എല്ലാവരും എതിര്‍ത്തതാണ്. ഞാന്‍ തന്നെയാണ് വക്താവായിട്ട് നിന്നത് മോഹന്‍ലാല്‍ തന്നെ ആ റോള്‍ ചെയ്യണം, മോഹന്‍ലാല്‍ ആ പാട്ടുപാടണം എന്ന് നിഷ്‌കര്‍ഷിച്ച് തൊപ്പിയും വച്ച് പറഞ്ഞ സംവിധായകനാണ് ഞാന്‍. എനിക്കുറപ്പുണ്ടായിരുന്നു ആ കഥാപാത്രത്തിന് മോഹന്‍ലാല്‍ അല്ലാതെ മറ്റാരും ചേരില്ലെന്ന്. മമ്മൂട്ടിയും എന്നോടൊപ്പം നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്'-ബാലചന്ദ്രമേനോന്‍ പറഞ്ഞു.