'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Update: 2026-03-27 17:33 GMT

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വളരെ രസകരമായ ഒരു തുടക്കമാണ് ഗാനരംഗത്തിന്. റേഡിയോയിലൂടെ കേൾക്കുന്ന ഗാനം ആരിലും നൊസ്റ്റാൾജിയ ഉണർത്തും. പാട്ടായാൽ ഡാൻസ് വേണമല്ലോ.,. കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ഡോൺ വിൻസെന്റിന്റെ പാട്ടിനൊത്ത് ചുവടുകൾ വെക്കുന്നുണ്ട് ഗാനത്തില്‍. ദിലീഷ് പോത്തനും ഗാനരംഗങ്ങളിലുണ്ട്. സംവിധായകന്റേതാണ് വരികൾ. പാടിയിരിക്കുന്നത് കപിൽ കപിലനും നേഹ നായരും.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു

Tags:    

Similar News