ദുൽകർ ചിത്രം കാന്ത ഡിസംബർ 12 ന് ott റിലീസ്
ദുൽക്കർ, റാണ എന്നിവരെ കേന്ദ്ര കഥാപത്രമാക്കി കഴിഞ്ഞ മാസം തിയേറ്ററിൽ റിലീസ് ചെയ്ത കാന്ത എന്ന തെലുഗു ചിത്രം ഡിസംബർ 12 ott റിലീസ് ചെയ്യും.;
ദുൽഖർ സൽമാൻ നായകനായ 'കാന്ത' 1950-കളിലെ മദ്രാസ് സിനിമാ ലോകത്തെ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ഒരു പീരിയഡ് ഡ്രാമ-ക്രൈം ത്രില്ലർ ചിത്രമാണ്. താരപരിവേഷത്തിന്റെ തിളക്കവും, അതിന് പിന്നിലെ സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളും, ഒരു കൊലപാതകത്തിന്റെ ദുരൂഹതയും ചേർന്ന ഒരു കഥയാണ് സംവിധായകൻ സെൽവമണി സെൽവരാജ് അവതരിപ്പിക്കുന്നത്.
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ടി.കെ. മഹാദേവനും (ദുൽഖർ സൽമാൻ), അദ്ദേഹത്തെ വളർത്തിയെടുത്ത സംവിധായകൻ അയ്യയും (സമുദ്രക്കനി) തമ്മിലുള്ള ഈഗോ ക്ലാഷും തകരുന്ന ബന്ധവുമാണ് ചിത്രത്തിന്റെ കേന്ദ്ര ബിന്ദു. ഇവരുടെ പുതിയ സിനിമയുടെ സെറ്റിൽ ഒരു കൊലപാതകം നടക്കുന്നതോടെ കഥ ഒരു ക്രൈം ത്രില്ലറിലേക്ക് വഴിമാറുന്നു.1950-കളിലെ മദ്രാസ് സിനിമാ ഇൻഡസ്ട്രിയെയും അക്കാലത്തെ ജീവിതരീതികളെയും ദൃശ്യവൽക്കരിക്കുന്നതിൽ സിനിമ വിജയിച്ചു. ക്യാമറയും ആർട്ട് ഡയറക്ഷനും ചേർന്ന് ആ റെട്രോ കാലഘട്ടം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം കഥയുടെ തീവ്രത വർദ്ധിപ്പിക്കുന്നു.
ചിത്രം ഈ മാസം പന്ത്രണ്ടിന് നെറ്റ്ഫ്ലിക്സ് വഴി ഹിന്ദി തമിഴ് മലയാളം തെലുഗ് ഭാഷകളിൽ റിലീസ് ചെയ്യും.