കന്നഡ ഭാഷാ വിവാദം : കമൽ ഹാസന്റെ ചിത്രത്തിന് തീ കൊളുത്തി യുവാവ്

Update: 2025-05-31 05:48 GMT

ബെംഗളൂരു: കന്നഡ ഭാഷപരാമർശത്തെ തുടർന്നുണ്ടായ വിവാദം കണക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം 'തഗ് ലൈഫിന്റെ പ്രദർശനം കർണാടകത്തിൽ താത്കാലികമായി നിരോധിച്ചു. മണിരത്നം ഒരുക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ ജൂൺ 5-ന് റിലീസിനായി നിശ്ചയിച്ചിരിക്കെയാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.

കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന കമൽ ഹാസന്റെ പരാമർശത്തെ തുടർന്നാണ് വിവാദം പൊട്ടിപുറപ്പെടുന്നത്.കന്നഡ ഭാഷയെ അതിക്ഷേപിച്ചു എന്ന തരത്തിലേക്കാണ് കമൽ ഹാസന്റെ പരാമർശം വ്യാഖ്യണിക്കപ്പെട്ടത്.

ഇതിനിടെ, ബെംഗളൂരുവിൽ ഒരു യുവാവ് കമൽ ഹാസന്റെ ചിത്രം പൊതു വഴിയിൽ കത്തിച്ചു. പവിച്ര പരഡൈസ് സർക്കിളിനു സമീപം, റോഡിന്റെ നടുവിൽ ട്രാഫിക് തടസ്സപ്പെടുത്തി ഗതാഗത തടസം സൃഷ്ടിച്ചതിന്റെ പേരിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്ത.

കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് താൽക്കാലികമായി ചിത്രത്തിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ്. കമൽഹാസൻ പരസ്യമായി മാപ്പ് പറയുന്നത് വരെ ചിത്രം കർണ്ണാടകയിൽ പ്രദർശിപ്പിക്കില്ല എന്ന നിലപാടിലാണ് അവർ. എന്നാൽ താൻ നല്ല ഉദ്ദേശത്തോട് കൂടി പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അതിനാൽ മാപ്പ് പറയില്ലെന്നും കമൽ ഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News