കാർത്തി നായകനാകുന്ന 'സർദാർ 2'; ചിത്രീകരണം ജൂലൈ 15ന് ആരംഭിക്കും

Update: 2024-07-12 08:51 GMT

പ്രിൻസ് പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ കാർത്തിയെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'സർദാർ'ന്റെ രണ്ടാംഭാഗം എത്തുന്നു. 'സർദാർ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ജൂലൈ 15ന് ചെന്നൈയിലെ ഗംഭീരമായ സെറ്റിൽ ആരംഭിക്കും. എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. ജോർജ്ജ് സി വില്യംസാണ് ഛായാഗ്രാഹകൻ. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

2022 ഒക്ടോബർ 21നാണ് 'സർദാർ' റിലീസ് ചെയ്തത്. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടർ: ദിലീപ് സുബ്ബരായൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ നമ്പ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എപി പാൽ പാണ്ടി, പിആർഒ: ശബരി. 

Tags:    

Similar News