ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും
Kerala State Film Award & National Film Award;
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകിട്ടു മൂന്നുമണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങളാണു പ്രഖ്യാപിക്കുന്നത്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് മികച്ച അഭിനേതാക്കളെയും ചിത്രത്തെയും സാങ്കേതിക വിദഗ്ധരെയും തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലെസിയുടെ ആട് ജീവിതം, ജിയോ ബേബിയുടെ കാതൽ, ജൂഡ് ആന്തണി ജോസഫിന്റെ 2018,ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നീ സിനിമകളിൽ ഏതെങ്കിലും ഇത്തവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.