കേരള ക്രൈം ഫയൽസ് സീസൺ 3 പ്രഖ്യാപിച്ച് ജിയോ ഹോട്സ്റ്റാർ

മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയ കേരള ക്രൈം ഫയൽസ്ന്റെ മൂന്നാം ഭാഗം ഉടനെ ഉണ്ടാകും;

Update: 2025-12-16 05:55 GMT

ആ​റ് എ​പ്പി​സോ​ഡ് വീ​ത​മു​ള്ള ര​ണ്ട് സീ​സ​ണു​ക​ൾ ആയിട്ടാണ് കേരള ക്രൈം ഫയൽസ് റിലീസ് ചെയ്തിട്ടുള്ളത്.മലയാളത്തിലെ ആദ്യ വെബ് സീരീസ് കൂടിയാണ് കേരള ക്രൈം ഫയൽസ്. വ്യ​ത്യ​സ്ത ക​ഥ​ക​ൾ, വ്യ​ത്യ​സ്ത അ​ന്വേ​ഷ​ണ രീ​തി​ക​ൾ.ആ​ദ്യ സീ​സ​ണി​ൽ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യുടെ ദു​രൂ​ഹ മ​ര​ണ​മാ​ണ് പ്ര​തി​പാ​ദ്യ വി​ഷ​യ​മെ​ങ്കി​ൽ ര​ണ്ടാം സീ​സ​ണി​ൽ അ​മ്പി​ളി രാ​ജു​വെ​ന്ന സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ തി​രോ​ധാ​ന​മാ​ണ് വിഷയം. ആ​ഷി​ക്ക് ഐ​മ​റാ​ണ് ആ​ദ്യ സീ​സ​ണി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്

 ‘കി​ഷ്കി​ന്ധാ കാ​ണ്ഡ​’ത്തി​ന്റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ ബാ​ഹു​ൽ ര​മേ​ശാ​ണ് ‘കേ​ര​ള ക്രൈം ​ഫ​യ​ൽ​സ് സീ​സ​ൺ-2’ന്റെ ​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. 2023ൽ ​ഇ​റ​ങ്ങി​യ ആ​ദ്യ സീ​സ​ൺ 2010ൽ ​ന​ട​ന്ന ഒരു സ്ത്രീയുടെ കൊലപാതക  ക​ഥ​യാ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ത്രി​ല്ല​റി​നോ​ടൊ​പ്പം ഇ​ൻ​ഫ​ർ​മേ​റ്റി​വു​മാ​ണ് രണ്ടാം സീസൺ. അതുകൊണ്ട് തന്നെ മൂന്നാം സീസൺ പ്രേക്ഷകർ കാത്തിരിക്കുകയാണ്.അടുത്തിടെ നടന്ന 'സൗത്ത് അൺബൗണ്ട്' ഇവന്റിലാണ് ജിയോ ഹോട്ട്സ്റ്റാർ ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ മൂന്ന് സീസണുകളുള്ള ആദ്യത്തെ മലയാള വെബ് സീരീസായി 'കേരള ക്രൈം ഫയൽസ്' ചരിത്രം കുറിച്ചിരിക്കുകയാണ്. അഹമ്മദ് കബീറിനും ബാഹുലിനുമൊപ്പം സീരീസിലെ അഭിനേതാക്കളായ അർജുൻ രാധാകൃഷ്ണൻ, അജു വർഗീസ് എന്നിവരും ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് പരിപാടിയിൽ പങ്കെടുത്തു.

അഹമ്മദ് കബീർ
അജു വർഗീസ്,ലാൽ ,
Posted By on16 Dec 2025 11:25 AM IST
ratings

Similar News