നാഗാർജ്ജുൻ ചിത്രം 'ഗീതാഞ്ജലി' 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

തെലുഗിൽ മണിരത്നം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണ് ഗീതാഞ്ജലി;

Update: 2025-12-16 06:11 GMT

തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി.ചിത്രത്തിൽ നാഗാർജ്ജുൻ ഗിരിജ ഷെട്ടർ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്.ആക്കാലത്തെ മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഗീതാഞ്ജലി.ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പായിത ൩൬വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റിലീസിന് ഒരുങ്ങികയാണ്.ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദാണ് ചെന്നൈ ഒഴികെയുള്ള സ്ഥലങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം സ്വന്തമാക്കിയത്. 1989ലാണ് ചിത്രം റിലീസ് ചെയ്തത്.പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും, ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു. മരണം അടുത്തുണ്ടെന്നറിഞ്ഞിട്ടും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ഇളയരാജയുടെ ഗാനങ്ങൾക്ക് ഇന്നും പ്രത്യേക ഫാൻബേസുണ്ട്. പ്രത്യേകിച്ച് ഓ പ്രിയാ പ്രിയാ, ജല്ലന്ത കവിന്ത തുടങ്ങിയ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു.ആക്ഷൻ ഹീറോ പരിവേഷമുണ്ടായിരുന്ന നാഗാർജുനയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നാണിത്. ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു

മണിരത്നം
നാഗാർജ്ജുൻ
Posted By on16 Dec 2025 11:41 AM IST
ratings

Similar News