50 കോടി കടന്ന് ബാലയ്യയുടെ മാസ്സ് ചിത്രം അഖണ്ഡ 2
ആഗോളതലത്തിൽ ആദ്യ ദിനംതന്നെ 59.5 കോടി രൂപ ചിത്രം നേടി എന്നാണ് സിനിമയുടെ നിർമാതാക്കൾ പുറത്തുവിട്ട വിവരം. ഡിസംബർ 12നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.;
ബോയപതി ശ്രീനു സംവിധാനം ചെയ്ത നന്ദമുരി ബാലകൃഷ്ണയുടെ (ബാലയ്യ) ഫാന്‍റസി ആക്ഷൻ ചിത്രം അഖണ്ഡ അൻപത് കോടി കളക്ഷൻ നേടി.ആഗോളതലത്തിൽ ആദ്യ ദിനംതന്നെ 59.5 കോടി രൂപ ചിത്രം നേടി എന്നാണ് സിനിമയുടെ നിർമാതാക്കൾ പുറത്തുവിട്ട വിവരം. ഡിസംബർ 12നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം നേടിയത്.ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തിയത്. 2021ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്.നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം അടുത്ത മാസം ഒ.ടി.ടിയിലെത്തുമെന്നാണ് വിവരം. ബാലയ്യയ്ക്ക് പുറമേ സംയുക്ത മേനോൻ, ആദി പിന്നിസെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ മികച്ച രീതിയിലാണ് ചിത്രത്തിന്‍റെ മേക്കിങ്ങും കാൻവാസും ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിൽ ഭാഗമായിട്ടുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. എസ് തമനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്