പാൻ ഇന്ത്യൻ ചിത്രം ‘45’ ട്രെയ്‌ലറിന് വൻ ഹൈപ്പ്

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ച് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 45- ന്റെ ട്രെയ്‌ലർ പുറത്ത്;

Update: 2025-12-16 16:01 GMT

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ച് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 45- ന്റെ  ട്രെയ്‌ലർ പുറത്ത്.കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ച് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 45- ൻ്റെ ട്രെയ്‌ലർ പുറത്ത്.ഫാന്റസി , ആക്ഷൻ, ഇമോഷൻ എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എന്റർടൈനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ ആഫ്രോ തപാംങ് എന്ന വീഡിയോ ഗാനവും അടുത്തിടെ പുറത്ത് വന്നിരുന്നു. വലിയ ശ്രദ്ധയാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നൽകുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും "45" എന്ന സൂചനയാണ് ഇതിന്റെ  ടീസറും ഇപ്പൊൾ വന്ന ട്രെയ്‌ലറും നൽകുന്നത്.ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടർബോ, കൊണ്ടൽ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയ താരമായ രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം എന്ന നിലയിൽ 45-നെ കുറിച്ച് കേരളത്തിലും മികച്ച പ്രതീക്ഷയാണുള്ളത്. ജയിലർ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ കേരളത്തിൽ കയ്യടി നേടിയ ശിവരാജ് കുമാർ, കൂലി, സൺ ഓഫ് സത്യമൂർത്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഉപേന്ദ്ര എന്നിവരുടെ സാന്നിധ്യവും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് '45' റിലീസിനൊരുങ്ങുന്നത്.ചിത്രം ഈ മാസം 25  ന്  തിയേറ്ററിൽ എത്തും 

അർജുൻ ജന്യ
ഉപേന്ദ്ര, ശിവരാജ് കുമാർ ,രാജ് ബി ഷെട്ടി
Posted By on16 Dec 2025 9:31 PM IST
ratings

Similar News