OTT യിലും തകർന്ന് തരിപ്പണമായി ദുൽകർ സൽമാൻ ചിത്രം കാന്ത
ദുൽഖർ സൽമാൻ, സമുദ്രക്കനി, റാണാ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു പീരിയഡ് ഡ്രാമ ത്രില്ലർ ആണ് 'കാന്ത ചിത്രത്തിന് ott യിലും മോശം അഭിപ്രായമാണ് ലഭിക്കുന്നത്;
ദുൽഖർ സൽമാൻ, സമുദ്രക്കനി, റാണാ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു പീരിയഡ് ഡ്രാമ ത്രില്ലർ ആണ് 'കാന്ത' തിയേറ്ററിൽ പരാജയമായ ചിത്രത്തിന് ഒറ്റ യിലും മോശം പ്രതികരണമാണ് ലഭിക്കുന്നത്.2025 നവംബർ 14-നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.നെറ്റ്ഫ്ലിക്സിൽ (Netflix) സ്ട്രീമിംഗ് ചെയ്ത ചിത്രം 1950-കളിലെ തമിഴ് സിനിമാ ലോകത്തെയും മദ്രാസിനെയും പ്രക്ഷകർക്ക് ഇടയിലേക്ക് എത്തിക്കുകയായൊരുന്നു.ചിത്രം ഒരു പീരിയഡ് ഡ്രാമയായി തുടങ്ങി, രണ്ടാം പകുതിയോടെ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിലേക്ക് മാറുന്നതാണ് കഥാഗതി. ആദ്യപകുതിയിലെ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ അവതരണവും കൈയടി നേടി. സമുദ്രക്കനിയുടെ പ്രകടനവും ഭാഗ്യശ്രീ ബോർസെയുടെ അരങ്ങേറ്റവും ശ്രദ്ധേയമായി.
എങ്കിലും, കഥ ത്രില്ലർ സ്വഭാവത്തിലേക്ക് മാറുമ്പോൾ രണ്ടാം പകുതിയുടെ വേഗത കുറഞ്ഞത് ഒരു വിഭാഗം പ്രേക്ഷകരെ നിരാശരാക്കി. അനാവശ്യമായി വലിച്ചുനീട്ടിയ ചില രംഗങ്ങൾ സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു എന്നും അഭിപ്രായമുയർന്നു.