‘ദിവസവേതനം വെറും 20 രൂപ മാത്രമായിരുന്നു’: ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ്മാമൻ താരം സൂരി
തമിഴ് സിനിമാ താരം സൂരി തന്റെ ജീവിതത്തിലെ കടുപ്പമേറിയ ആദ്യഘട്ടങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രം 'മാമൻ' ന്റെ പ്രൊമോഷണൽ പരിപാടിയിൽ സംസാരിക്കവെ,ആണ് അഭിനയമെന്ന ആഗ്രഹത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് നടത്തിയ കഷ്ടപ്പാടുകൾ അദ്ദേഹം പങ്കുവെച്ചത്
1993-ൽ തിരുപ്പൂരിൽ സുഹൃത്തുക്കൾക്കൊപ്പമൊരു കൂട്ടമായി ജോലി ചെയ്തതായും, ആ സമയത്ത് ദിവസവേതനം വെറും 20 രൂപ മാത്രമായിരുന്നുവെന്നും സൂരി ഓർമ്മിച്ചു. ആഴ്ചയുടെ അവസാനത്തിൽ 140 രൂപ ലഭിക്കുമ്പോൾ അതിൽ 70 രൂപ മാത്രം സ്വന്തം ചെലവിനായി വച്ചുവെച്ച് ബാക്കി വീട്ടിലേക്കയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനടുത്തുള്ള ബേക്കറിയിൽ വെറും ഒരു രൂപയ്ക്ക് ക്വാർട്ടറിൽ ലഭിച്ചിരുന്ന കോക്കനട്ട് ബണ്ണിന്റെ കഥയും അദ്ദേഹം പറഞ്ഞു. "ചായയും ബണ്ണും ഒരുമിച്ചെടുത്തു കഴിച്ചാൽ കുറച്ച് അധികമാകുമെന്ന് തോന്നിയപ്പോൾ പലപ്പോഴും ചായ മാത്രം വാങ്ങി കഴിച്ച് ബണ്ണ് ഒഴിവാക്കിയിട്ടുണ്ട്", സൂരി ഓർമ്മിക്കുന്നു.
തിരുപ്പൂരിലെ ഹോട്ടലുടമകളിൽ ചിലർ നൽകിയ സഹായവും സഹാനുഭൂതിയും അദ്ദേഹം സ്നേഹപൂർവം ഓർത്തെടുത്തു. ആ കാലഘട്ടം ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന് ലഭിക്കുന്ന കൈയടിയും സ്‌നേഹവുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികൾ,” സൂരി കൂട്ടിച്ചേർത്തു.
തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം മാമന് ആദ്യദിന പ്രദർശനങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലുണ്ടായ പ്രിമിയർ ഷോകളിലും സിനിമക്ക് അനുകൂല അഭിപ്രായങ്ങൾ ലഭിച്ചു. ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്