നമിത് മല്‍ഹോത്രയുടെ 'രാമായണ'- ലോക സിനിമയിലെ തന്നെ വലിയ ഇതിഹാസ കാവ്യമായി രചിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ അതിഗംഭീര പ്രോമോ ലോഞ്ച്
നമിത് മല്‍ഹോത്രയുടെ 'രാമായണ'- ലോക സിനിമയിലെ തന്നെ വലിയ ഇതിഹാസ കാവ്യമായി രചിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ അതിഗംഭീര പ്രോമോ ലോഞ്ച്;
Ramayana: The Introduction എന്ന ഇന്‍ഡ്യന്‍ ഇതിഹാസ ചിത്രത്തിന്റെ ഗ്രാന്റ് പ്രോമോ ലോഞ്ച് 2025 ജൂലൈ 3-ന് നടന്നു. രണ്‍ബീര്‍ കപൂറും, യാഷും ആദ്യമായി ഒന്നിക്കുന്ന ഈ ചലച്ചിത്രം മികച്ച ഒരു ക്യാന്‍വാസില്‍ അണിയിച്ചൊരുക്കാനാണ് ചിത്രത്തിന്റെ സംവിധായകനും, നിര്‍മ്മാതാക്കളും പരിശ്രമിക്കുന്നത്. പുരാണത്തിലെ വലിയ ശക്തികളായ ശ്രീരാമനും രാവണനും തമ്മിലുള്ള ഐതിഹാസിക യുദ്ധങ്ങളും, ഏറ്റുമുട്ടലുകളും പുത്തന്‍ കാഴ്ചകളിലൂടെ ഒരു മറക്കാനാകാത്ത ദൃശ്യാനുഭവമായി പ്രേക്ഷകരിലേക്ക് എത്തും. ദീര്‍ഘവീക്ഷണമുള്ള ഫിലിം മേക്കറും, നിര്‍മ്മാതാവുമായ നമിത് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ യാഷ് സഹനിര്‍മ്മാതാവായി അണിയറയില്‍ പുരോഗമിക്കുന്ന രാമായണ സിനിമയില്‍, ഓസ്കാര്‍ ജേതാക്കളായ സാങ്കേതിക വിദഗ്ധര്‍, ഹോളിവുഡിലെ തന്നെ ഏറ്റവും മികച്ച ടെക്നിഷ്യന്‍സ്, ലോകോത്തര നിലവാരമുള്ള വാന്‍ താരനിര എന്നിങ്ങനെ ഒരു ശക്തമായ ക്രീയേറ്റീവ് ടീമിനെ തന്നെ ഒരുമിച്ച് കൊണ്ടുവരുന്നു ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ ഈ പുരാണ സിനിമയെ വന്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതിനാല്‍ തന്നെ ഒമ്പത് ഇന്ത്യന്‍ നഗരങ്ങളിലുടനീളമുള്ള ആരാധകര്‍ക്കായി വിവിധ സ്ക്രീനുകളിലും ഒപ്പം ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റുന്ന തരത്തിലുമാണ് ഈ സിനിമയുടെ പ്രോമോ ലോഞ്ച് ചെയ്യപ്പെട്ടത്.
ലോകത്തിലെ തന്നെ ശക്തമായ ഇതിഹാസങ്ങളിലൊന്നിനെ ഇന്ത്യന്‍ സംസ്കാരത്തില്‍ വേരൂന്നി അതിനൂതന സിനിമാറ്റിക് അനുഭവത്തില്‍ ലോകത്തിനായി പുനരാവിഷ്കരിച്ചിരിക്കുകയാണ് നിതീഷ് തിവാരിയും സംഘവും. പ്രൈം ഫോക്കസിന്റെ സ്ഥാപകനും, ചലച്ചിത്ര നിര്‍മ്മാതാവുമായ നമിത് മല്‍ഹോത്ര പങ്കുവെക്കുന്നു: ''ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള ഒരു സാംസ്കാരിക മുന്നേറ്റമാണിത്. രാമായണത്തിലൂടെ, ഞങ്ങള്‍ ചരിത്രം പുനരാഖ്യാനിക്കുക മാത്രമല്ല; ലോകത്തിന് ഞങ്ങളുടെ പൈതൃകം പരിചയപ്പെടുത്തുകകൂടിയാണ്. മുമ്പ് രാമായണം ചിത്രീകരിച്ചിരിക്കുന്നത് നമ്മള് കണ്ടിട്ടുണ്ടെങ്കിലും, അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഈ പതിപ്പില്‍ ഒരോ കഥാപാത്രങ്ങളും, കഥാഗതിയും, മറ്റ് ഘടഗങ്ങളും അതിന്റെ തനത് ശൈലിയില്‍ പുനരാവിഷ്കരിക്കുകയെന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.''
''രാമായണം നാമെല്ലാവരും കേട്ട്, പരിചയിച്ച് വളര്‍ന്നുവന്ന ഒരു കഥയാണ്. അത് നമ്മുടെ സംസ്കാരത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. ആ ആത്മാവിനെ ബഹുമാനിക്കുക, അത് യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്ന സിനിമാറ്റിക് സ്കെയിലില്‍ തന്നെ അവതരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.'
സംവിധായകന് നിതീഷ് തിവാരി പറഞ്ഞു.
നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്ന് നിര്മ്മിച്ച്നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍, ദൃശ്യമികവിനായി 8 തവണ ഓസ്കാര്‍ പുരസ്കാരം നേടിയ വിഎഫ്എക്സ് സ്റ്റുഡിയോ ഡിഎന്‍ഇജിയും ഒരു പ്രധാന ഭാഗമാകുന്നു. 835 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ചിത്രം, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്. ഐമാക്സില്‍ ചിത്രീകരിക്കപ്പെടുന്ന 'രാമായണം' സിനിമയുടെ ഒന്നും, രണ്ടും ഭാഗങ്ങള്‍ 2026, 2027 ദീപാവലി റിലീസുകളായി ലോകമെമ്പാടും റിലീസിനെത്തും.
പി ആര് ഓ-എ എസ് ദിനേശ്.