നെൽസൺ -മോഹൻലാൽ കൂടിക്കാഴ്ച ജയിലർ2 ൽ രജനീകാന്തിനൊപ്പം മോഹൻലാലിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് സംശയിച്ചു പ്രേക്ഷകർ

Update: 2025-05-08 13:43 GMT

രജനീകാന്ത് നായകനാകുന്ന ജയിലർ 2 ന്റെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് നെൽസൺ ദിലീപ് കുമാർ ഇപ്പോൾ 'ഹൃദയപൂർവ്വം' സിനിമയുടെ ലൊക്കേഷനിൽ എത്തി മോഹൻലാലിനെ സന്ദർശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ തുടർന്ന് ജയിലർ2 വിൽ മോഹൻലാലിന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജയിലറിന്റെ ആദ്യഭാഗത്തിൽ മാത്യൂസ് എന്ന അതിഥി വേഷത്തിൽ മോഹൻലാൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ നെൽസൺ ഇപ്പോൾ മോഹൻലാലിനെ സന്ദർശിച്ചതിലൂടെ രണ്ടാം ഭാഗത്തിലും താരമുണ്ടാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. സത്യൻ അന്തിക്കാട് സംഗീത് പ്രതാപ്, മാളവികാമോഹൻ എന്നിവർക്കൊപ്പം ഉള്ള നെൽസന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വയറലാണ്.

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും ചിത്രത്തിനായി ഒന്നിക്കുന്നത്. മുൻപ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകൾ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രവും അത്തരത്തിൽ ഒന്നായിരിക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്.

Tags:    

Similar News