അർജുൻ രാധകൃഷ്ണന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്ത് തെന്നിന്ത്യൻ താര സുന്ദരി രുക്മിണി വസന്ത്
സോഷ്യൽ മീഡിയയിൽ വൈറലായി തരത്തിന്റെ കമന്റ്
കാന്താര എന്ന ചിത്രത്തോട് കൂടി കേരളത്തിൽ ഒരുപാട് ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് രുക്മിണി വസന്ത്. ഇൻസ്റ്റഗ്രാമിൽ 40 ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള രുക്മിണിയുടെ ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.നടൻ അർജുൻ രാധാകൃഷ്ണന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു രുക്മിണിയുടെ കമന്റ്. അതും 2015-ൽ അർജുൻ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ 2018-ലാണ് രുക്മിണി കമന്റ് ചെയ്തത്. 'സോ ഹോട്ട്' എന്നാണ് അവർ കുറിച്ചത്. ഇത് ഇപ്പോൾ ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. അർജുന്റെ 2015-ലെ ഫോട്ടോകൾക്ക് താഴെ രുക്മിണിയുടെ കമന്റ് അന്വേഷിച്ചെത്തുന്നവരും കുറവല്ല.യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്‌സിക്കിൽ ഒരു പ്രധാന വേഷത്തിൽ രുക്മിണി എത്തുന്നുണ്ട്. പട, ഡിയർ ഫ്രണ്ട്, കേരള ക്രൈം ഫയൽസ്, കണ്ണൂർ സ്‌ക്വാഡ്, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് അർജുൻ.