നടൻ വിജയ് നടി തൃഷയുടെ ഒപ്പം വിദേശത്തേക്ക്

അച്ഛന്റെ പേരിന്റെ ഭാരം പോലും തനിക്കൊപ്പം വേണ്ട എന്ന നിലപാടിലാണ് മകൻ സഞ്ജയ്‌

Update: 2026-03-13 14:22 GMT

നടൻ വിജയ്‌യും  ഭാര്യ സംഗീത സ്വർണലിംഗവും  തമ്മിലെ കുടുംബത്തർക്കം വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കുന്ന ഘട്ടത്തിൽ , മക്കൾ ആരുടെ പക്ഷം നിൽക്കും എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത നൽകിയിരിക്കുകയാണ് ഇരുവരുടെയും  മൂത്തമകൻ ജെയ്‌സൺ. നീണ്ട 27 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ തുനിയുകയാണ് സംഗീത സ്വർണലിംഗം. വിവാഹബന്ധം നിലനിക്കെ തന്നെ നടൻ മറ്റൊരു നടിയുമായി ബന്ധം സ്ഥാപിച്ചതാണ്, കുടുംബം അലങ്കോലപ്പെടാൻ കാരണം. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് വിജയ്, സംഗീത ദമ്പതികളുടെ മക്കൾ.

മകൻ സിനിമാ പാരമ്പര്യം പേറി ചലച്ചിത്ര സംവിധായകനായി മാറിക്കഴിഞ്ഞു. വിജയ്‌യുടെ മകൻ എന്ന പേരിലായിരുന്നു ഇത്രയും കാലം ജെയ്‌സൺ വാർത്തകളിൽ നിറഞ്ഞത്. മകൾ ദിവ്യ നല്ലൊരു ബാൻഡ്‌മിന്റൺ കളിക്കാരിയാണ്. ഇരുവരും അവരുടെ അമ്മ വളർന്ന നാടായ ലണ്ടനിൽ നിന്നും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയവർ. മകൻ സിനിമാ ജീവിതം ആരംഭിക്കുന്ന വേളയിൽ എങ്കിലും, സോഷ്യൽ മീഡിയയിൽ സജീവമായി മാറിക്കഴിഞ്ഞു. എന്നാൽ, മകൾ അമ്മയെ പോലെ മാധ്യമങ്ങളുടെ മുന്നിൽ വരികയോ. സ്വകാര്യജീവിതം പൊതുവിടങ്ങളിൽ എവിടെയും അവതരിപ്പിക്കുകയോ ചെയ്യാറില്ല.

പിതാവ് ദളപതി വിജയ്‌യും മകൻ ജെയ്‌സണും അവരുടെ കരിയർ വഴിത്തിരിവിലാണ്. ജെയ്സൺ മുൻപും സിനിമാ നിർമാണത്തിന്റെ ഭാഗമായിട്ടുണ്ട്. ജെയ്‌സന്റെ ഷോർട്ട്ഫിലിം സൂപ്പർഹിറ്റായി മാറിയിരുന്നു. സന്ദീപ് കിഷനാണ് ജെയ്‌സന്റെ ആദ്യ സിനിമയിലെ നായകൻ. അതേസമയം, പിതാവ് വിജയ്, ഏറ്റവും ഒടുവിലെ ചിത്രമായ ജനനായകനിൽ അഭിനയിച്ച്, പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വഴിമാറാനുള്ള തീരുമാനത്തിലാണ്. 'തമിഴക വെട്രി കഴകം' എന്ന പേരിൽ വിജയ് ഒരു രാഷ്ട്രീയ പാർട്ടി ആരംഭിച്ചിരുന്നു.

ദളപതി വിജയ്‌യുടെ ജീവിതത്തിലെ ഈ നിർണായക ഘട്ടങ്ങളിൽ ഒന്നും തന്നെ ഭാര്യ സംഗീതയെയോ മക്കളെയോ കണ്ടവരില്ല. അക്കാലം മുതൽ തന്നെ, ഇവരുടെ കുടുംബത്തിന്റെ കാര്യത്തിൽ അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ അരങ്ങേറുന്നതായി ആരാധകരുടെയും പ്രേക്ഷകരുടെയും ഇടയിൽ ചർച്ച ആരംഭിച്ചിരുന്നു. ഇതേസമയം തന്നെയാണ് നടൻ വിജയ് നടി തൃഷയുടെ ഒപ്പം വിദേശത്തേക്ക് ഉൾപ്പെടെ യാത്ര നടത്തി വിവാദനായകനാവുന്നത്. മകൻ ജെയ്‌സൺ സഞ്ജയ്ക്ക്  25 വയസുണ്ട്.

സംഗീത സ്വർണലിംഗത്തിന്റെ വിവാഹമോചന ഹർജി വന്ന് അധികനാൾ കഴിയും മുൻപേ മകൻ ജെയ്‌സൺ പിതാവ് വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. വളരെ ചുരുക്കം പോസ്റ്റുകൾ മാത്രമുള്ള പേജ് ആണ് ജെയ്‌സന്റെത്. സന്ദീപ് കിഷൻ നായകനായ 'സിഗ്മ'യാണ് ജെയ്‌സന്റെ ആദ്യ ചിത്രം. ഇപ്പോൾ, അച്ഛന്റെ അൺഫോളോ ചെയ്ത മകൻ അച്ഛന്റെ പേരിന്റെ ഭാരം പോലും തനിക്കൊപ്പം വേണ്ട എന്ന നിലപാടിലാണ് എന്ന സൂചന പുറത്തുവന്നുകഴിഞ്ഞു..

ഇപ്പോൾ തന്റെ പേരിടേണ്ട സ്ഥാനങ്ങളിൽ എല്ലാം തന്നെ ജെയ്സൺ സഞ്ജയ് ഉപയോഗിക്കുന്ന പേര് ജെയ്‌സൺ സഞ്ജയ് എസ്. എന്നാണത്രെ. ചലച്ചിത്ര വൃത്തങ്ങളുടെ ഉള്ളിൽ ... പേരിന്റെ ആദ്യാക്ഷരമാണ്. പിതാവ് മറ്റു കാര്യങ്ങളിൽ

മക്കളുടെ ജീവിതവും അവരുടെ പഠനവും ഭാവിയും മുഖ്യമായി കണ്ട വ്യക്തിയാണ് സംഗീത എന്ന് പരക്കെ സംസാരമുണ്ട്. കുട്ടികളുടെ പഠനകാലം കഴിയും വരെ കുടുംബപ്രശ്നം ഒരു വിഷയമാകരുത് എന്ന് കണ്ടാണ് സംഗീത വിവാഹമോചന കേസ് വർഷങ്ങളോളം വൈകിപ്പിച്ചത്

Tags:    

Similar News