'എല്ലാവരും ഫാക്ടറിപോലെ കുട്ടികളെ പെറ്റ് കൂട്ടുകയാണ്" വിവാദ പരാമർശവുമായി വരലക്ഷ്മി
വരലക്ഷ്മി ശരത് കുമാറിന്റെ പ്രസ്താവന വൻ വിമർശനങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത് .
സാമ്പത്തിക അടിത്തറ ഉണ്ടെങ്കിൽ മാത്രമേ ദമ്പതികൾ ദമ്പതികൾ കുട്ടികളുടെ കാര്യം ചിന്തിക്കാവൂ എന്ന വരലക്ഷ്മി ശരത് കുമാറിന്റെ പ്രസ്താവന വൻ വിമർശനങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത് . ഫാക്ടറി പോലെയാണ് പലരും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതെന്നും എന്നിട്ട് ഞങ്ങൾ ബുദ്ധിമുട്ടിലാണേന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നുവെന്നും ഇതെല്ലാം കാണുമ്പോൾ തമാശയായിട്ടാണ് തോന്നുന്നതെന്നും വരലക്ഷ്മി പറഞ്ഞിരുന്നു. പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.നീയൊരു സ്ത്രീയാണോ', എന്നാണ് പലരും കമന്റിൽ ചോദിക്കുന്നത്. 'കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ നീ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കും, ലക്ഷങ്ങൾ ഐവിഎഫിന് വേണ്ടി ചെലവാക്കും, പണക്കാർമാത്രം കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന വരേണ്യമനോഭാവമാണിത്, തനിക്ക് താല്പര്യമില്ലാത്ത കാര്യം പറയുകയോ പറയാതിരിക്കുകയോ ചെയ്യാം. എന്നാൽ കുട്ടികളുള്ളവരെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കരുത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എസ് സരസ്വതി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂവിന് ഇടയിലായിരുന്നു വരലക്ഷ്മി ശരത്കുമാറിന്റെ വിവാദ പരാമർശം. 'ജനസംഖ്യയിൽ നമ്മൾ ഒന്നാമതാണ്. എന്നാൽ സെക്സിനെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അത് ചെയ്യുന്നുണ്ടെങ്കിലും സംസാരിക്കാൻ വയ്യ. എനിക്ക് തമാശയാണ് തോന്നുന്നത്. എല്ലാവരും ഫാക്ടറിപോലെ കുട്ടികളെ പെറ്റ് കൂട്ടുകയാണ്. എന്നിട്ട് അയ്യോ ഞങ്ങൾ ബുദ്ധിമുട്ടിലാണേ എന്ന് പറഞ്ഞ് നടക്കും. ഇവരോട് ആരാണ് കുട്ടികളെ ഉണ്ടാക്കാൻ പറഞ്ഞത്. പ്ലാൻ ചെയ്യാതെ ഒരിക്കലും കുട്ടികളെ കുറിച്ച് ചിന്തിക്കരുത്. പല ആളുകളും കുട്ടികളുമായി എന്റെ അടുത്ത് വരാറുണ്ട്. സഹായത്തിന് വേണ്ടി. ഞാനാണോ അവരോട് പ്രസവിക്കാൻ പറഞ്ഞത്? നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം? നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ നോക്കണം, മറ്റൊരാളുടെ സഹായമില്ലാതെ സാമ്പത്തിക സ്ഥിരതയുള്ളപ്പോൾ മാത്രം കല്യാണവും കുഞ്ഞുങ്ങളെ കുറിച്ചും ചിന്തിക്കൂ', എന്നായിരുന്നു വരലക്ഷ്മി പറഞ്ഞത്.