ഭീഷ്മർ' മാർച്ച് 20ന് തിയറ്ററുകളിൽ..
മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം
ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രമായ 'ഭീഷ്മർ' മാർച്ച് 20ന് തിയറ്ററുകളിൽ..ഈ പുതിയ ചിത്രം ഡ്രീംബിഗ് ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ഒരു 'മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലർ' ആയാണ് ഭീഷ്മർ ഒരുക്കിയിരിക്കുന്നത്. ആകെ 6 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനോടകം റിലീസ് ചെയ്ത, വിനീത് ശ്രീനിവാസനും അനിലാ രാജീവും ചേർന്ന് പാടിയ 'അമ്പലപ്രാവിന്റെ...', ധ്യാനും വിഷ്ണുവിനും ഒപ്പം ഉണ്ണിലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, ജിബിന്‍ ഗോപിനാഥ്, ബിനു തൃക്കാക്കര എന്നിവര്‍ ചേര്‍ന്ന് പാടിയ 'കാട്ടുപുലി' എന്നീ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ.
സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്.