15 ദിവസത്തിനുള്ളില്‍ 58.32 കോടിയുടെ കളക്ഷൻ നേടി തായ് കിഴവി
വൻ മേയ്‍ക്കോവറിലാണ് രാധിക ശരത്‍കുമാര്‍ ചിത്രത്തില്‍ എത്തുന്നത് .
പുതിയ കാലത്ത് താരങ്ങളല്ല സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. എത്ര വലിയ താരങ്ങള്‍ അഭിനയിച്ച ചിത്രമായാലും കണ്ടന്റും ക്രാഫ്റ്റും മികച്ചതല്ലെങ്കില്‍ സിനിമ പൊളിയുക തന്നെ ചെയ്യും . ഉള്ളടക്കത്തിന്റെയും ആഖ്യാനത്തിന്റെയും കരുത്തുകൊണ്ട് ഒരു തമിഴ് സിനിമയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തായ്‍ കിഴവിയാണ് ആ ചിത്രം.കേവലം 15 ദിവസത്തിനുള്ളില്‍ 58.32 കോടിയുടെ കളക്ഷൻ തായ് കിഴവി നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 48.72 കോടി ചിത്രം ഗ്രോസ് നേടിയെന്നും വിദേശത്ത് നിന്ന് 9.60 നേടിയെന്നുമാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാധിക ശരത്‍കുമാറാണ് തായ്‍ കിഴവിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വൻ മേയ്‍ക്കോവറിലാണ് രാധിക ശരത്‍കുമാര്‍ ചിത്രത്തില്‍ എത്തുന്നത് .
നടൻ ശിവകാര്‍ത്തികേയനാണ് തായ്‍കിഴവി നിര്‍മിച്ചത്. ശിവകാര്‍ത്തികേയൻ പ്രൊഡക്ഷൻസിനൊപ്പം പാഷൻ സ്റ്റുഡിയോസും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി. ശിവകുമാര്‍ മുരുഗേശനാണ് ചിത്രത്തിന്റെ സംവിധായകൻ. ശിവകുമാര്‍ മുരേഗശന്റെ സംവിധാനത്തിലൂള്ള പുതിയ ചിത്രം സേയോണില്‍ ശിവകാര്‍ത്തികേയൻ നായകനാകുമ്പോള്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.