രജനികാന്ത് ചിത്രം പടയപ്പ ഡിസംബർ 12 ന്. റീ റിലീസ്

രജനികാന്തിന്റെ ജന്മദിനം ആയ ഡിസംബർ 12 ന് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്.;

Update: 2025-12-09 13:45 GMT



രജനികാന്ത് നായകനായി 1999 ൽ കെ എസ് രവി കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പടയപ്പ.ആക്കാലത്തെ  സൂപ്പർ ഹിറ്റ് ചിത്രമായ പടയപ്പ നൂറിലധികം ദിവസം തിയേറ്ററിൽ ഓടിയിരുന്നു.രജനിയുടെ സ്റ്റൈലും ഡയലോഗ് ഡെലിവറിയും ആക്ഷൻ രംഗങ്ങളിലെ സ്വാഗും സിനിമയുടെ പ്രധാന ഹൈലൈറ്റാണ്. അദ്ദേഹത്തിന്റെ  'പടയപ്പ' എന്ന കഥാപാത്രം എന്നും ആരാധകരുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.സിനിമയിലെ ഏറ്റവും ശക്തമായ വില്ലൻ കഥാപാത്രമാണ് നീലാംബരി. രമ്യ കൃഷ്ണൻ ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കി. പടയപ്പയും നീലാംബരിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ  പ്രധാന ആകർഷണം.ചിത്രം ഇറങ്ങി ഇരുപത്തിയാറ്  വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ 75 മത്തെ പിറന്നാൾ ദിനത്തിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. 


 


കെ എസ് രവികുമാർ
രജനികാന്ത് ,രമ്യാ കൃഷ്ണൻ
Posted By on9 Dec 2025 7:15 PM IST
ratings

Similar News