സെയ്ഫ് അലിഖാന് ഏറ്റവും ഇഷ്ടം കേരളാ സ്റ്റൈൽ ഭക്ഷണങ്ങൾ, തുറന്ന് പറഞ്ഞ് കരീന കപൂർ

Update: 2025-06-03 10:02 GMT

തന്റെ ഭർത്താവായ സെയ്ഫ് അലി ഖാന് കൂടുതൽ ഇഷ്ടം കേരളം സ്റ്റൈൽ ഭക്ഷണങ്ങളോടാണെന്ന് തുറന്ന് പറഞ്ഞ് കരീന കപൂർ. ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്തവരിൽ ഒരാളാണ് ബോളിവുഡ് നടിയായ കരീന കപൂർ. തൻ്റെ ഫിറ്റ്നസ് രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് താരം. നേരത്തേ ഭക്ഷണം കഴിക്കുകയും വർക്കൗട്ട് മുടക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നതാണ് തന്റെ ഊർജസ്വലതയ്ക്ക് പിന്നിലെന്ന് കരീന പറയുന്നു.

കോവിഡിനു ശേഷമാണ് താൻ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്ര ദ്ധാലുവായതെന്ന് കരീന പറയുന്നു. ശാരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കൂടിയാണ് താൻ വർക്കൗട്ട് മുടക്കാതിരിക്കുന്നത്. വർക്കൗട്ട് ചെയ്യാതിരിക്കുമ്പോൾ മൂഡ് മോശമാവും. നേരത്തെ ഭക്ഷണം കഴിക്കുകയും കിടക്കുകയും ചെയ്യുന്നതാണ് തന്റെ ശീലമെന്നും കരീന പറയുന്നു. വൈകുന്നേരം ആറുമണിയോടെ അത്താഴം കഴിക്കും. രാത്രി പത്തുമണിക്ക് മുമ്പേ കിടക്കും. ലോകം എഴുന്നേൽക്കുന്നതിന് മുമ്പേ വർക്കൗട്ട് ആരംഭിക്കും. ഈ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെ സുഹൃത്തുക്കൾ പാർട്ടികളിലും മറ്റും തന്നെ പ്രതീക്ഷിക്കാറില്ലെന്നും നടി പറയുന്നു.

ഭക്ഷണകാര്യങ്ങളിലും ചില ശീലങ്ങൾ ഉള്ള കുടുംബമാണ് തൻ്റേതെന്നും കരീന വ്യക്തമാക്കുന്നു. ദിവസത്തിൽ ഒരുനേരമെങ്കിലും ഇന്ത്യൻ ഭക്ഷണം നിർബന്ധമാണ്. ഭർത്താവും നടനുമായ സെയ്‌ഫ് അലി ഖാനും താനും മക്കളുമൊക്കെ അടുക്കളയിൽ ഒന്നിച്ച് പാചകം ചെയ്യാൻ ഇഷ്ടമുള്ളവരാണ്. കേരളാ ഭക്ഷണത്തോട് കടുത്ത ഇഷ്ടമുള്ളയാളാണ് സെയ്ഫ് എന്നും കരീന പറയുന്നുണ്ട്. സെയ്‌ഫ്‌ എപ്പോഴും പുതിയ റെസിപ്പികൾ പരീക്ഷിക്കും. ഇടിയപ്പം, തേങ്ങാപ്പാൽ ഒഴിച്ച സ്റ്റ്യൂ ഒക്കെ ഉണ്ടാക്കാറുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

സിങ്കം എഗെയ്നിലാണ് കരീന അവസാനമായി പ്രത്യക്ഷപ്പെട്ടത്. നിലവിൽ സംവിധായകൻ മേഘ്‌ന ഗുൽസാറിന്റെ പുതിയ ചിത്രത്തിലാണ് കരീന വേഷമിടുന്നത്.

Tags:    

Similar News