സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം ടീസര്‍ - എത്തി.
സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം ടീസര്‍ - എത്തി.;
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ആശിര്‍വ്വാദ്‌സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ്സിനോടന്‍ബന്ധി
ച്ചുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് ടീസര്‍.പൂനയുടെ പശ്ചാത്തലത്തില്‍ സന്ധീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.ബന്ധങ്ങളുടെ കെട്ടുറപ്പും, നര്‍മ്മമൂര്‍ത്തങ്ങളു
മൊക്കെ ഇഴചേര്‍ന്ന് വളരെ പ്ലസന്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.പ്രേക്ഷകര്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ ഒരു ചിത്രം കൂടി സമ്മാനിക്കുകയാണ് സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഹൃദയപൂര്‍വ്വം എന്ന ചിത്രം.
മാളവികാ മോഹനും സംഗീതയുമാണ് നായികമാര്‍.പുതിയ തലമുറയിലെ സംഗീത് പ്രതാപിന്റെ സാന്നിദ്ധ്യവും ഏറെ കൗതുകമാകുന്നു ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ് , സബിതാ ആനന്ദ്, എന്നിവരും പ്രധാന താരങ്ങളാണ്.അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.ഗാനങ്ങള്‍ - മനു മഞ്ജിത്ത്.സംഗീതം- ജസ്റ്റിന്‍ പ്രഭാകര്‍ .ഛായാഗ്രഹണം - അനു മൂത്തേടത്ത്.എഡിറ്റിംഗ് കെ. രാജഗോപാല്‍.കലാസംവിധാനം - പ്രശാന്ത് മാധവ് .മേക്കപ്പ് -പാണ്ഡ്യന്‍.കോസ്റ്റ്യും ഡിസൈന്‍-സമീരാ
സനീഷ് സ്റ്റില്‍സ്- അമല്‍.സി. സദര്‍ .അനൂപ് സത്യ നാണ് മുഖ്യ സംവിധാനമഹായി.സഹ സംവിധാനം - ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി.പ്രൊഡക്ഷന്‍ മാനേജര്‍ - ആദര്‍ശ്.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടന്‍'
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്സ്.വാഴൂര്‍ ജോസ്
https://youtu.be/GkAUsuGMqm8?si=ATsNIPUkVl4Wq7ft