പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; നേരം വെളുക്കാത്തതെന്തായെന്ന് മാലാ പാര്‍വതി
ഐഎഫ്എഫ്കെ ചലച്ചിത്ര സ്‌ക്രീനിങ്ങിനിടെ അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കുനല്‍കിയ പരാതി കന്റോണ്‍മെന്റ് പോലീസിന് കൈമാറിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് തലസ്ഥാനത്തെ ഹോട്ടല്‍മുറിയില്‍വെച്ച് കടന്നുപിടിച്ചതായാണ് പരാതി.;
പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിലപാട് വ്യക്തമാക്കി നടി മാലാ പാര്‍വതി. ഇദ്ദേഹം സഖാവായതിനാലും ഇടതുപക്ഷമായതിനാലും കൂടുതല്‍ ശക്തമായി അപലപിക്കുന്നുവെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും. കൂടുതല്‍ ശക്തമായി അപലപിക്കുന്നു', മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഐഎഫ്എഫ്കെ ചലച്ചിത്ര സ്‌ക്രീനിങ്ങിനിടെ അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കുനല്‍കിയ പരാതി കന്റോണ്‍മെന്റ് പോലീസിന് കൈമാറിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് തലസ്ഥാനത്തെ ഹോട്ടല്‍മുറിയില്‍വെച്ച് കടന്നുപിടിച്ചതായാണ് പരാതി. ഹോട്ടലില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.