സ്ട്രേഞ്ചർ തിങ്സിന്റെ അവസാനത്തെ സീസൺ എത്തുന്നു: റിലീസ് ഡേറ്റ് പുറത്തു വിട്ട് നേടിഫ്ലിക്സ്
സ്ട്രേഞ്ചർ തിങ്സിന്റെ അഞ്ചാമത്തെ സീസണിൻറെ റിലീസ് ഡേറ്റ് പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്. കഴിഞ്ഞ നാലു സീസണുകളും ആവേശത്തോടെ സ്വീകരിച്ച പ്രേക്ഷകർ അഞ്ചാമത്തെ സീസണായുള്ള കത്തിരിപ്പിലാണ്. എന്നാൽ ഇത് സീരീസിന്റെ അവസാനത്തെ സീസൺ ആയിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ സീസണിന്റെ ആദ്യ വോളിയം എത്തുന്നത് 2025 നവംബർ 26നാകും. രണ്ടാമത്തേത് ക്രിസ്മസ് ദിവസവും അവസാനത്തേത് ന്യൂ ഇയർ ദിവസവുമാകും.
ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങളെ കുറിച്ചും അതിനെതിരെ പോരാടുന്ന ഒരു കൂട്ടം കൗമാരക്കാരെ കുറിച്ചും പറഞ്ഞ അമേരിക്കൻ സയൻസ് ഫിക്ഷൻ ഹൊറർ സീരീസായിരുന്നു സ്ട്രേഞ്ചർ തിങ്സ്.
എട്ട് എപ്പിസോഡുകളുള്ള സീരീസിന്റെ ആദ്യ സീസൺ 2016ലായിരുന്നു റിലീസ് ചെയ്തിരുന്നത്. അന്ന് നെറ്റ്ഫ്ളിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസായി സ്ട്രേഞ്ചർ തിങ്സ് മാറിയിരുന്നു.
ഒമ്പത് എപ്പിസോഡുകളുള്ള രണ്ടാമത്തെ സീസൺ പുറത്തിറങ്ങിയത് 2017ലായിരുന്നു. പിന്നാലെ 2019ൽ മൂന്നാമത്തെ സീസണും 2022ൽ നാലാമത്തെ സീസണും പുറത്തിറങ്ങി. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്.
വിനോന റൈഡർ, ഡേവിഡ് ഹാർബർ, ഫിൻ വുൾഫാർഡ്, മില്ലി ബോബി ബ്രൗൺ, ഗേറ്റൻ മറ്റരാസോ, കലേബ് മക്ലാഫ്ലിൻ, നതാലിയ ഡയർ, ചാർളി ഹീറ്റൺ, നോഹ ഷ്നാപ്പ്, സാഡി സിങ്ക്, ജോ കീറി എന്നിവരുൾപ്പെടെ ഒരുപാടുപേർ ഈ സീരീസിൽ അഭിനയിച്ചിട്ടുണ്ട്.