താൻ നേരിട്ട അവഗനയെക്കുറിച്ച് തുറന്ന് പറഞ്ഞ അനുപമ പരമേശ്വരന് പിന്തുണയുമായി സുരേഷ്‌ഗോപി

Update: 2025-06-17 12:30 GMT

മലയാള സിനിമയിൽ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ നടി അനുപമ പരമേശ്വരന് പിന്തുണയുമായി സുരേഷ് ഗോപി. തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പലരും പറഞ്ഞിരുന്നുവെന്നും മലയാളത്തിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അനുപമ പറയുകയുണ്ടായി. അനുപമയുടെ പരാമർശത്തിന് പിന്നാലെ മലയാളത്തിൽനിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളിൽ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി മറുപടി നൽകി.

"അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്... ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാൻ... ഒരുപാട് നമ്മൾ, മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തിൽ നായികയായി വരാൻ അവരുടെ പിന്നാലെ നടന്ന വമ്പൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇതിനെ കർമ എന്നു പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാർഥനയുണ്ട്. ഇതിൽ ജാനകിയുടെ ശബ്‌ദമാണ് സമൂഹത്തിൽ മുഖരിതമാകാൻ പോകുന്നത്." സുരേഷ്‌ഗോപിയുടെ വാക്കുകൾ.

Tags:    

Similar News