അരുൺ വിജയ് ചിത്രം രെട്ട തല ഡിസംബർ 25 ന് തിയേറ്ററിലേക്ക്

അരുൺ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് രെട്ട തല;

Update: 2025-12-07 14:42 GMT



തടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വിജയിയെ നായകനാക്കി ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് രെട്ട തല.ശക്തമായ ആക്ഷൻ രംഗങ്ങളോടുകൂടിയ ഒരു മാസ് ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ഈ സിനിമ. ചിത്രത്തിൽ മാൽപേ ഉപേന്ദ്ര, കാളി എന്നീ പേരുകളിലുള്ള കഥാപാത്രങ്ങളെയാണ് അരുൺ വിജയ് അവതരിപ്പിക്കുന്നത്.സിദ്ധി ഇദാനി ,തന്യ രവീന്ദ്രൻ എന്നിവർ നായിക വേഷത്തിൽ എത്തുന്നു.സംഗീതം: സാം സി. എസ്.

ചിത്രം തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്യും.2025 ഡിസംബർ 25-ന് (ക്രിസ്മസ് റിലീസ്) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.



 


ക്രിസ് തിരുകുമാരൻ
അരുൺ വിജയ്, സിദ്ധി ഇദാനി.,തന്യ രവീന്ദ്രൻ
Posted By on7 Dec 2025 8:12 PM IST
ratings

Similar News