ആ ചിത്രം രാം ചരണോടുള്ള തന്റെ സ്നേഹത്തിൻ്റെ അടയാളം : അല്ലു അരവിദ്ധൻ

Update: 2025-02-06 10:23 GMT

രാം ചരണിൻ്റെ 2009-ൽ പുറത്തിറങ്ങിയ മഗധീര താരത്തിന്റെ ക്ലാസിക് ഹിറ്റ് സിനിമകളിൽ ഒന്നാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രം രാം ചരൺ കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. എന്നാൽ ചിത്രത്തിന് പിന്നിൽ ആരും കേട്ടിട്ടില്ലാത്ത ഒരു കഥ ഉണ്ടെന്നു പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും രാം ചരണിന്റെ അമ്മാവനും കൂടെയായ അല്ലു അരവിന്ദ്.

രാം ചരണിന്റെ ആദ്യ ചിത്രമായ ചിരുത്ത ആവറേജ് പ്രകടനം ആണ് ബോക്സ്ഓഫീസിൽ കാഴ്ചവെച്ചത്.അതോടെ തൻ്റെ അനന്തരവന് ഒരു വലിയ ഹിറ്റ് നൽകണം എന്ന് താൻ ആഗ്രഹിച്ചെന്നും മഗധീരയ്ക്ക് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും രാം ചരണോടുള്ള സ്നേഹത്തിൻ്റെ അടയാളമാണെന്ന് അല്ലു അരവിദ്ധൻ പറയുന്നു.

“എൻ്റെ അനന്തരവൻ രാം ചരണിന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. അടുത്ത സിനിമ, ഞാൻ നിർമ്മിക്കുമെന്നത് . അതിനാണ് ഒരു നല്ല സംവിധായകൻ്റെ അടുത്തേക്ക് പോകുന്നതിനും ഇത്രയധികം പരിശ്രമം നടത്തുന്നതിനുമുള്ള പ്രധാന പ്രേരണയ്ക്ക് കാരണം . രാംചരണിനോടുള്ള എന്റെ സ്നേഹമാണ് ഈ ചിത്രം ”- അല്ലു അരവിന്ദ് പറഞ്ഞു.

എന്നാൽ രാം ചരണിൻ്റെ അടുത്തിടെ റിലീസ് ചെയ്ത ഗെയിം ചേഞ്ചർ,ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. ഒരു റൊമാൻ്റിക് ഫാൻ്റസി ആക്ഷൻ ഡ്രാമ ചിത്രമാണ് മഗധീര. വി. വിജയേന്ദ്ര പ്രസാദിൻ്റെ കഥയെ അടിസ്ഥാനമാക്കി, എസ്. എസ്. രാജമൗലി ആണ് ചിത്രത്തിന്റെ സഹ-രചനയും സംവിധാനവും നിർവഹിച്ചത്. ഗീതാ ആർട്‌സിൻ്റെ കീഴിൽ അല്ലു അരവിന്ദും ബി വി എസ് എൻ പ്രസാദും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ രാം ചരൺ, ശ്രീഹരി, കാജൽ അഗർവാൾ, ദേവ് ഗിൽ എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. 100 കോടി ക്ലബ്ബിൽ കയറിയുന്ന ആദ്യ ചിത്രമാണ് മഗധീര. ചിത്രം തമിഴിലേക്കും മലയാളത്തിലേക്കും ഡബ്ബ് ചെയ്തിരുന്നു. നടൻ അല്ലു അർജുന്റെ അച്ഛനാണ് അല്ലു അരവിന്ദ്.

Tags:    

Similar News