ഹോളിവുഡ് താരങ്ങൾ നിറഞ്ഞുനിൽക്കുന്ന എസ്ക്വയറിന്റെ ധനികരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം
എസ്ക്വയർ അടുത്തിടെ പ്രസിദ്ധീകരിച്ച ഏറ്റവും ധനികമായ 10 നടന്മാരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ താരമായി ഷാരൂഖ് ഖാൻ. ഹോളിവുഡ് താരങ്ങൾ നിറഞ്ഞുനിൽക്കുന്ന ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ ഏക താരമായ ഷാരൂഖ് ഖാൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ്. ബ്രാഡ്പിറ്റ്, ടോം ഹാങ്‌സ് തുടങ്ങി താരങ്ങളെ പിന്നിലാക്കികൊണ്ടാണ് ഷാരൂഖ് ലിസ്റ്റിൽ നാലാം സ്ഥാനം ഉറപ്പിച്ചത്.
ബ്ലോക്ക്‌ബസ്റ്റർ സിനിമ സംരംഭങ്ങൾ, അന്താരാഷ്ട്ര ആകർഷണം എന്നിവയും ഈ തെരഞ്ഞെടുപ്പിലേക്കുള്ള മാനദണ്ഡങ്ങളായിരുന്നു. ബോളിവുഡിന്റെ അഭിമാനമായി അന്താരാഷ്ത്ര വേദികളിൽ പ്രത്യക്ഷപ്പെടാറുള്ള ഷാരൂഖ് ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ഷാരൂഖ്. അഭിനയത്തിന് പുറമേ ഉള്ള രംഗങ്ങളിലും അദ്ദേഹം കൈവച്ചിട്ടുണ്ട്. ഒന്നിലധികം ലീഗുകളിൽ ക്രിക്കറ്റ് ടീം സ്വന്തമാക്കിയിട്ടുണ്ട് . റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണ കമ്പനിയും അദ്ദേഹത്തിനുണ്ട്. മറ്റനവധി ബിസിനെസ്സ് സംരഭങ്ങൾ വഴിയും അദ്ദേഹം തന്റെ ആസ്തി വർധിപ്പിക്കാറുണ്ട്.