നീ അറിയുന്നുണ്ടോ; രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം ദി ഗേള്‍ഫ്രണ്ട് ലെ രണ്ടാം ഗാനം പുറത്ത്

'നീ അറിയുന്നുണ്ടോ' എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് അരുണ്‍ ആലാട്ട് ആണ്.;

By :  Bivin
Update: 2025-08-28 06:16 GMT

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ' ദി ഗേള്‍ഫ്രണ്ട്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. 'നീ അറിയുന്നുണ്ടോ' എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് അരുണ്‍ ആലാട്ട് ആണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേര്‍ന്നാണ്. ഗീത ആര്‍ട്സും ധീരജ് മൊഗിലിനേനി എന്റര്‍ടൈന്‍മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിര്‍മ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് അവതരിപ്പിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ ലിറിക്കല്‍ വീഡിയോ ആയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. രശ്മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി അതിമനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ദൃശ്യങ്ങള്‍ കാണിച്ചു തരുന്നു. നേരത്തെ 'നദിവേ' എന്ന ടൈറ്റിലോടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നിരുന്നു. സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് തന്നെ ആലപിച്ച ആദ്യ ഗാനവും വലിയ ഹിറ്റായി മാറി. രാകേന്ദു മൗലി ആണ് ഇന്ന് പുറത്തു വന്ന രണ്ടാം ഗാനത്തിന്റെ തെലുങ്ക് പതിപ്പിന് വരികള്‍ രചിച്ചത്. നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള 'ദി ഗേള്‍ഫ്രണ്ട്' വൈകാതെ തന്നെ വമ്പന്‍ തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

ഛായാഗ്രഹണം- കൃഷ്ണന്‍ വസന്ത്, സംഗീതം - ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം - ശ്രവ്യ വര്‍മ്മ, പ്രൊഡക്ഷന്‍ ഡിസൈന്‍ - എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈന്‍ - മനോജ് വൈ ഡി, കളറിന്‍സ്‌റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂര്‍ണ്ണ സ്റ്റുഡിയോ, മാര്‍ക്കറ്റിങ് - ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി

Rahul Raveendran
Reshmi Mandana, Deekshit Shetty
Posted By on28 Aug 2025 11:46 AM IST
ratings
Tags:    

Similar News