ഒറ്റക്കൊമ്പനിലെ വില്ലൻ പൊലീസാണ്, തന്റെ ലുക്ക് പങ്കുവച്ച് കബീർ ദുഹാൻ സിങ്

Update: 2025-05-01 08:00 GMT

ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ്ഗോപി നായകനായെത്തുന്ന 'ഒറ്റക്കൊമ്പനി'ലെ തന്റെ വില്ലൻ വേഷത്തിന്റെ ലുക്ക് പങ്കുവച്ച് ബോളിവുഡ് താരം കബീർ ദുഹാൻ സിങ്. മാത്യു തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം എത്തുന്നുന്നത്. ചിത്രത്തിലെ തന്റെ ഷെഡ്യൂൾ പൂർത്തി ആയതായാണ് ലുക്ക് പങ്കുവച്ചുകൊണ്ട് താരം അറിയിച്ചത്. മാർക്കോയിലും വില്ലൻ വേഷത്തിൽ താരം എത്തിയിരുന്നു. തെലുങ്ക് , കന്നഡ, തമിഴ് ഭാഷാചിത്രങ്ങളിലൂടെ ജനശ്രീദ്ധ നേടിയെടുത്ത അഭിനേതാവാണ് കബീർ ദുഹാൻ സിങ്.

2024 ഡിസംബർ 30 നാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കേന്ദ്ര മന്ത്രിസ്ഥാനം വഹിക്കുന്നതുമൂലമുള്ള സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾ മൂലം ചിത്രീകരണം പലപ്പോഴും നീട്ടിവക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സുരേഷ് ഗോപിയുടെ 250 ആമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് താരം ഷൂട്ടിങ്ങിനെത്തുന്നത്. ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി, കബീർ ദുഹാൻ സിങ് എന്നിവർക്ക് പുറമെ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി തുടങ്ങിയവരും അണിനിരക്കുന്നു. 

Tags:    

Similar News