മിണ്ടിയും പറഞ്ഞും ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും; ടീസര്‍ എത്തി
Unni Mukundan and Aparna Balamurali starrer Mindiyum Paranjum teaser;
ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിണ്ടിയും പറഞ്ഞും.' ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിര്‍മ്മാണം അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദാണ്.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. മധു അമ്പാട്ട് ക്യാമറ. ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാര്‍ സ്റ്റുഡിയോസാണ്