'വെല്‍ക്കം ടു മലയാളം സിനിമ..'' ഷെയിന്‍ നിഗത്തിന്റെ 'ബള്‍ട്ടി'യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹന്‍ലാല്‍!

'വെല്‍ക്കം ടു മലയാളം സിനിമ..'' ഷെയിന്‍ നിഗത്തിന്റെ 'ബള്‍ട്ടി'യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹന്‍ലാല്‍!;

By :  Sneha SB
Update: 2025-07-06 04:19 GMT

'കച്ചി സേര', 'ആസ കൂട', 'സിത്തിര പൂത്തിരി' എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കര്‍ മലയാളത്തിലേക്ക്.! ഷെയിന്‍ നിഗത്തിന്റെ ഓണച്ചിത്രമായ 'ബള്‍ട്ടി'യിലൂടെയാണ് സായ് അഭ്യങ്കറിന്റെ മലയാളത്തിലെ അരങ്ങേറ്റം. ഒരു ഫോണ്‍ സംഭാഷണത്തിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്! 'ബള്‍ട്ടി ഓണം' എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ വീഡിയോയില്‍ സായ് അഭ്യങ്കറുടെ പേരെഴുതിയ 'ബള്‍ട്ടി ജഴ്‌സി'യുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയും കാണിക്കുന്നുണ്ട്. സായ് അഭ്യങ്കറുടെ ആദ്യ സിനിമാ റിലീസും 'ബള്‍ട്ടി'യാണ്.

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബള്‍ട്ടി' ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ബള്‍ട്ടി'യുടെ നിര്‍മ്മാണം. 'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'ന്നാ താന്‍ കേസ് കൊട്' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് സന്തോഷ് ടി കുരുവിള. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷെയിന്‍ നിഗത്തിന്റെ 25ആം ചിത്രമായി എത്തുന്ന 'ബള്‍ട്ടി'യിലൂടെ സായ് അഭ്യങ്കര്‍ മലയാളത്തിലെത്തുമ്പോള്‍ പ്രേക്ഷകരും സംഗീതാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനായ സായി കച്ചി സേര, ആസ കൂട, സിത്തിര പൂത്തിരി' എന്നീ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ഈ ഗാനങ്ങള്‍ ഇതിനകം യൂട്യൂബില്‍ മാത്രം 200 മില്യണില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് ചിത്രം 'ബെന്‍സ്' ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴില്‍ സായ് അഭ്യങ്കറിന്റേതായി ഒരുങ്ങുന്നത്. സൂര്യ നായകനായി എത്തുന്ന 'കറുപ്പ്', സിലമ്പരശന്‍ ചിത്രം 'എസ് ടി ആര്‍ 49', അല്ലു അര്‍ജുന്‍ - അറ്റ്‌ലീ ഒന്നിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥന്‍ നായകനായി എത്തുന്ന 'ഡ്യൂഡ്' എന്നീ സിനിമകളിലും ഈ ഇരുപതുകാരന്‍ സംഗീതമൊരുക്കുന്നുണ്ട്.

ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണ് 'ബള്‍ട്ടി' ഒരുങ്ങുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ടൈറ്റില്‍ ഗ്ലിംപ്സിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനകം ലഭിച്ചിട്ടുള്ളത്. ഷെയിന്‍ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നുണ്ട്.

കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍, ഗാനരചന: വിനായക് ശശികുമാര്‍, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെല്‍വി ജെ, ആക്ഷന്‍ കൊറിയോഗ്രാഫി: ആക്ഷന്‍ സന്തോഷ് & വിക്കി മാസ്റ്റര്‍, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആര്‍ എം, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രോജെക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡിറക്ടര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍) മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആന്റണി, & സി.ഓ.ഓ അരുണ്‍ സി. തമ്പി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബല്‍: തിങ്ക് മ്യൂസിക്. ടൈറ്റില്‍ ഡിസൈന്‍: റോക്കറ്റ് സയന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാഖി, മാര്‍ക്കറ്റിംഗ് & വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഓ: ഹെയിന്‍സ്.

https://youtu.be/LN2uj8JiGLI?si=g3Hvi9v3IGDdNXlx

Tags:    

Similar News