"വിവാഹത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്ന പോലുമില്ല" അഹാന കൃഷ്ണകുമാർ

വിവാഹമല്ല ജീവിതത്തിൽ പ്രധാനപ്പെട്ടതെന്ന് തുറന്നുപറഞ്ഞ് അഹാന

30 വയസായെങ്കിലും , കല്യാണത്തിന്റെ പേരില്‍ യാതൊരു സമ്മര്‍ദ്ദവും അച്ഛനും അമ്മയും നൽകാറില്ലെന്ന് തുറന്ന് പറയുകയാണ് അഹാന കൃഷ്ണകുമാർ.

കല്യാണമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ടതെന്ന തോന്നൽ അച്ഛനും അമ്മയും ഇതുവരെ ഇന്‍ഞ്ചക്ട് ചെയ്തിട്ടില്ല. അത് ഏറ്റവും വലിയ കാര്യമാണ് എന്ന് അഹാന കൃഷ്ണ പറയുന്നു.

തന്റെ നാലു മക്കളെയും പൂർണ്ണ സ്വാതന്ത്ര്യം നൽകിയാണ് കൃഷ്ണ കുമാറും ഭാര്യ സിന്ധുവും വളര്‍ത്തിയിരിക്കുന്നത്. അത് തന്നെയാണ് അവര്‍ തങ്ങള്‍ക്ക് ജീവിതത്തില്‍ തന്നിട്ടുള്ള ഏറ്റവും വലിയ കാര്യം എന്ന് അഹാന കൃഷ്ണ പറയുന്നു. റായന്‍ മിഥുന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഹാന.

ഞാന്‍ ഒരിക്കലും കല്യാണത്തിനോ ദാമ്പത്യ ജീവിതത്തിനോ എതിരല്ല, ചെറുപ്പം മുതലേ അങ്ങനെ ഒരു കാര്യം തലയിലേക്ക് ഇന്‍ഞ്ചക്ട് ചെയ്തിട്ടില്ല, കല്യാണമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന തോന്നലുണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ എന്താണ് ആഗ്രഹിക്കുന്നത്, എനിക്ക് എന്താണ് വേണ്ടത് എന്നത് സ്വാതന്ത്ര്യത്തോടെ ചെയ്യാനും തിരഞ്ഞെടുക്കാനും സാധിക്കുന്നുണ്ടെന്നും അഹാന കൃഷ്ണ ആത്മ വിശ്വാസത്തോടെ പറയുന്നു

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story