പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെർ കെൻ കരുണാസിന്റെ 'യൂത്ത് ' നാളെ മുതൽ തിയറ്ററുകളിൽ..

കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്.

കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'യൂത്ത്' എന്ന ചിത്രത്തിന്റെ ആഗോള റിലീസ് നാളെയാണ് . ചിത്രത്തിന്റെ കേരളാ തീയേറ്റര്‍ ലിസ്റ്റും പുറത്ത് വിട്ടു. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. കേരളത്തില്‍ മികച്ച റിലീസായാണ് ചിത്രം എത്തുന്നത്. കേരളത്തിലെ എണ്‍പതോളം തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും എന്നാണ് തീയേറ്റര്‍ ലിസ്റ്റ് സൂചിപ്പിക്കുന്നത്. തമിഴിലെ ഒരു യുവതാര ചിത്രത്തിന് ലഭിക്കുന്ന മികച്ച റിലീസുകളില്‍ ഒന്നാണ് യൂത്തിന് ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്.

കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വതി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തിലെ നായിക. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെര്‍ ആണ് 'യൂത്ത്' എന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍, ഗാനങ്ങള്‍ എന്നിവ നല്‍കുന്ന സൂചന.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story