ലവ് ഇൻഷുറൻസ് കമ്പനിയുടെ പുതിയ റിലീസ് ഡേറ്റ് പങ്കുവെച്ച് നിർമാതാക്കൾ

പ്രദീപ് അടുത്ത 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ വിജയചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടിയിലേക്ക് എത്തുന്നത്.ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി മൂന്ന് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ലവ് ഇൻഷുറൻസ് കമ്പനി ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഡിസംബറിൽ പുറത്തുറങ്ങാനുള്ള സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ലവ് ഇൻഷുറൻസ് കമ്പനിയുടെ പുതിയ റിലീസ് ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കൾചിത്രം ഏപ്രിൽ മൂന്നിന് പുറത്തിറങ്ങും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെയും പ്രദീപ് അടുത്ത 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഫ്യൂച്ചറിൽ സെറ്റ് ചെയ്ത ഒരു റൊമാന്റിക് കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗംഭീര വിഷ്വൽസാകും സിനിമയുടേതെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. അനിരുദ്ധിന്റെ മ്യൂസിക് ആണ് ടീസറിലെ മറ്റൊരു പ്രധാന ആകർഷണം. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story