Begin typing your search above and press return to search.
മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരു സിനിമ ചെയ്യുന്നു
ചിത്രത്തിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.

നടനെന്ന പോലെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധ നേടിയ ആളാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകൾ നിരവധി നിരൂപക-പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരു ഇടവേളക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരു സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ പുറത്തുവരുകയാണ്.ചിത്രത്തിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. രണ്ട് പ്രൊഡക്ഷൻ കമ്പനികളാണ് സിനിമ നിർമിക്കാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് 2027 ൽ ആരംഭിക്കും. ഹൊറർ ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന് ചില ട്വിറ്റർ ട്രാക്കർമാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ തരുൺ മൂർത്തി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിലാണ് മോഹൻലാൽ. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് L 366 . L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366.
Next Story
