48 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി ആട് 3

മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്.

റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് തന്നെ 48 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് ആട് 3. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുകയാണ്. മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആദ്യ ദിനം 18 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു.ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവ നേടിയ ആകെ കളക്ഷനേക്കാൾ കൂടുതൽ ആണ് ആട് 3 ആദ്യ 2 ദിവസം കൊണ്ട് നേടിയെടുത്തത്. പ്രേക്ഷകർ തന്ന ഈ വിജയവും സ്നേഹവും പിന്തുണയും ചിത്രത്തിൻ്റെ അവസാന ഭാഗം വൈകാതെ തന്നെ ആരംഭിക്കാനുള്ള പ്രചോദനമാണ് നൽകുന്നത് എന്ന് നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story