രഞ്ജിത്തിന്റെ ചെറു സിനിമ; നിര്‍മാണം മമ്മൂട്ടി, നായിക മഞ്ജു വാര്യര്‍

Aaro short film by Ranjith


ഹ്രസ്വ ചിത്രം ഒരുക്കി സംവിധായകന്‍ രഞ്ജിത്ത്. 'ആരോ' എന്ന ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്ത് ഒരു സിനിമയുമായി എത്തുന്നത്.

മമ്മൂട്ടി കമ്പനിയാണ് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചത്. ആദ്യമായാണ് രഞ്ജിത്ത് ഷോര്‍ട്ട് ഫിലിം ഒരുക്കുന്നത്.


സംവിധായകന്‍ ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് അഭിനയിക്കുന്നത്. ആരോ ഉടന്‍ റിലീസ് ചെയ്യും.

Related Articles
Next Story